നന്മ നാടിന് സമർപ്പിച്ച സ്നേഹ സംഗീതം ‘യാ ബിലാദൽ ഹുബ്ബ്’

കുവൈറ്റ് സിറ്റി: കുവൈത്ത് ദേശീയ, വിമോചന ദിനങ്ങൾക്ക് ആശംസയോതിക്കൊണ്ടാണ് പ്രവാസി മലയാളി കൂട്ടായ്മ പുറത്തിറക്കിയ ‘യാ ബിലാദൽ ഹുബ്ബ്’എന്ന വീഡിയോ സംഗീത ആൽബം സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു
മുഖ്യധാര സംഗീതോപകരണങ്ങൾക്ക് പകരം വീട്ടുപകരണങ്ങൾ ഉപയോഗിച്ചാണ് മനോഹരമായ ശീലുകൾ ഒരുക്കിയത് എന്ന പ്രത്യേകതയുണ്ട്. ഇൻഡോറിലും ഔട്ട്ഡോറിലും മനോഹരമായി ചിത്രീകരിച്ച ദൃശ്യവിരുന്ന് കൂടിയാണ് ‘യാ ബിലാദൽ ഹുബ്ബ്’
അന്നം തരുന്ന നാടിനോടുള്ള ഐക്യദാർഢ്യത്തിനൊപ്പം മാനവ സേവനത്തിന് മുഖ്യപരിഗണന നൽകുന്ന ജന്മ നാടിനോടുള്ള ഹുബ്ബ് (സ്നേഹം) കൂടിയാണ് ഒരുകൂട്ടം ചെറുപ്പക്കാരുടെ സമർപ്പണത്തിൽ തെളിയുന്നത് .

മൂന്നു ഭാഷകളിലാണ് ആൽബം തയ്യാറാക്കിയിട്ടുള്ളത് ഇതിൻറെ വരികൾ എഴുതിയിട്ടുള്ളത് ഹംസ മാമുവും, ശംവിലും, സലീം കോട്ടയിലും ആണ് യാസിർ കരിങ്കല്ലത്താണി, റാഫി കല്ലായി, നജീബ് മൂവാറ്റുപുഴ, നൗഫൽ അഴിയൂർ, ഷെമീർ കോഴിക്കോട്, എന്നിവർ ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത് .വൈദേഹി സുനിൽകുമാർ, യുംന നൗഫൽ, നൗഫൽ അഴിയൂർ, നജീബ് മൂവാറ്റുപുഴ, റാഫി കല്ലായി, യാസിർ കരിങ്കല്ലത്താണി എന്നിവരാണ് പാടിയത്. ക്യാമറ: ഷൈജു അഴീക്കോട്, റെക്കോർഡിങ്: ഷൈജു ഡാനിയേൽ, എഡിറ്റിംഗ്: നീബു അലക്സ്. കോ-ഓഡിനേറ്റർ: ഹമീദ് മധൂർ, നിർമ്മാണം: നിസാർ ആത്തൂസ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *