world

ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയില്‍ വെടിയേറ്റുമരിച്ച നിലയില്‍

February 20th, 2019

വാഷിങ്ടണ്‍: ഇന്ത്യന്‍ ദമ്പതികള്‍ അമേരിക്കയില്‍ വെടിയേറ്റുമരിച്ച നിലയില്‍. ഹൂസ്റ്റണില്‍ കമ്പനി ഡയറക്ടറായി ജോലി ചെയ്തിരുന്ന ശ്രീനിവാസ് (51), ഭാര്യ ശാന്തി (46) എന്നിവരാണ് മരിച്ചത്. ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റിലുള്ള വസതിയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭാര്യയെ വെടിവെച്ചുകൊന്നശേഷം ശ്രീനിവാസ് ആത്മഹത്യ ചെയ്തതാവാമെന്നാണ് പൊലീസിന്റെ നിഗമനം.കഴിഞ്ഞദിവസം പ്രാദേശികസമയം വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. ശാന്തിയുടെ മൃതദേഹം വീടിന് പുറത്തും ഭര്‍ത്താവിന്റ...

Read More »

ജി.എസ്.ടി കൗണ്‍സിൽ യോഗം ഇന്ന് ദില്ലിയിൽ ചേരുന്നത്

February 20th, 2019

ദില്ലി : ലോട്ടറിയുടെ നികുതി ഏകീകരണം, റിയൽ എസ്റ്റേറ്റ് മേഖലയിലെ നികുതി ഇളവ് തുടങ്ങിയ വിഷയങ്ങളില്‍ ഇന്നത്തെ നിര്‍ണായക ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. 33-ാമത് ജി.എസ്.ടി കൗണ്‍സിൽ യോഗമാണ് ഇന്ന് ദില്ലിയിൽ ചേരുന്നത്. കൗണ്‍സിൽ യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് കേരളം, ദില്ലി, പുതുച്ചേരി സംസ്ഥാനങ്ങൾ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ആവശ്യം നിരസിക്കുകയായിരുന്നു. ലോട്ടറിയുടെ നികുതി ഏകീകരിക്കുന്ന തീരുമാനത്തിനുളള ശ്...

Read More »

പുൽവാമയിലെ ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം

February 20th, 2019

ശ്രീന​ഗർ: പുൽവാമയിലെ ഭീകരാക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ ഒരു മേജറടക്കം മൂന്ന് സൈനികരും ഒരു പൊലീസ് ഉദ്യോ​ഗസ്ഥനും കൊല്ലപ്പെട്ടിരുന്നു. നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ​പരിക്ക് വകവയ്ക്കാതെ ലീവ് റദ്ദാക്കി തിരികെ ജോലിയിൽ പ്രവേശിച്ച് കർമ്മനിരതനാകുകയാണ് ബ്രി​ഗേഡിയർ‌ ഹർബിർസിം​ഗ്. തിങ്കളാഴ്ച പുൽവാമിൽ ജെയ്ഷെ ഭീകരരുമായി നടന്ന ഏറ്റമുട്ടലിൽ ഹ​ർബിർ സിം​ഗിന് പരിക്കേറ്റിരുന്നു. ഭീകരർക്കെതിരെയുള്ള ആക്ര...

Read More »

കാൽനടയായി പിന്നിട്ട് ലോങ്ങ് മാർച്ചിന്റെ ആവേശം

February 20th, 2019

നാല്പതിനായിരം ആളുകൾ 200 കിലോമീറ്ററിലേറെ ദൂരം കാൽനടയായി പിന്നിട്ട ലോങ്ങ് മാർച്ചിന്റെ ആവേശം ഇപ്പോഴും മങ്ങാതെ നിൽക്കുകയാണ്.ഇന്ത്യയിലെ കർഷക സമര ചരിത്രത്തിലെ ഐതിഹാസിക മുന്നേറ്റമായിരുന്നു കിസാൻ ലോങ്ങ് മാർച്ച്. പ്രക്ഷോഭത്തിന്റെ  ഭാഗമായി കർഷക നേതാക്കളും സർക്കാരും തമ്മിൽ നടന്ന ചർച്ചയിൽ അംഗീകരിച്ച ആവശ്യങ്ങളിൽ ഒന്നുപോലും നിറവേറ്റുന്നതിന് ഇതുവരെ തയ്യാറായിട്ടില്ല. നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ വീണ്ടുമൊരു ലോങ്ങ് മാർച് സംഘടിപ്പിക്കുകയാണ്. ഫെബ്ര...

Read More »

ഷോപ്പിം​ഗ് മാളിനുള്ളിൽ പുലി

February 20th, 2019

താന: മഹാരാഷട്രയിലെ താനെയിലുള്ള കൊറും മാളിൽ പുലി കയറിയതായി റിപ്പോർട്ട്. മാളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിലാണ് പുലി ഇറങ്ങി വരുന്ന ദൃശ്യങ്ങൾ‌ കാണാൻ സാധിക്കുന്നത്. എവിടെ നിന്നാണ് പുലി വന്നതെന്നോ എങ്ങോട്ട് പോയെന്നോ വ്യക്തമല്ല. വനംവകുപ്പ് അധികൃതരെത്തി പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മാളിനുള്ളിലെ മതിൽ ചാടിക്കടന്ന് പുലർച്ചെ അഞ്ചരയോടെയാണ് പുലി മാളിനുള്ളിൽ കയറിയതെന്ന് കരുതപ്പെടുന്നു.

Read More »

കാസർഗോട്ടേതു പോലുള്ള ക്രൂരവും നിന്ദ്യവുമായ കൊലപാതകങ്ങൾ ഒരു തരത്തിലും ആവർത്തിക്കാൻ പാടില്ലാത്തതാണ്: എം.ബി രാജേഷ്‌

February 20th, 2019

  കാസര്‍ഗോഡ്‌ :  പെരിയയിലെ  ഇരട്ടകൊലപാതകത്തില്‍ ഫേസ് ബുക്കില്‍ പ്രതികരിക്കുകയായിരുന്നു എം.ബി രാജേഷ്‌.ക്രിമിനൽ കുറ്റം കോടതിയുടെ തീർപ്പിനു വിടുകയാണ് നിയമവാഴ്ചയിൽ ചെയ്യേണ്ടത്. ഗോത്രപ്പോരല്ല രാഷ്ട്രീയം. ഫ്യൂഡൽ പ്രതികാരവാഞ്ചയും ശാരീരികമായ കണക്കു തീർക്കലും ജനാധിപത്യത്തിലെ രാഷ്ട്രീയ പ്രവർത്തനത്തിന് നിരക്കുന്നതല്ല എം.ബി രാജേഷ്‌ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.  പോസ്റ്റിന്റെ പൂര്‍ണ രൂപം കാസർഗോട്ടേതു പോലുള്ള ക്രൂരവും നിന്ദ്യവുമായ കൊലപാതകങ്ങൾ ഒരു തരത്തിലും ആവർത്തിക്കാൻ പാടില്ലാത്തതും കൊലയാളികൾ നിയമാന...

Read More »

അർധസൈനികവിഭാഗങ്ങൾ സർക്കാരിൽനിന്ന‌് നേരിടുന്നത‌് കടുത്ത നീതികേട‌്

February 20th, 2019

ന്യൂഡൽഹി : മാതൃരാജ്യത്തിന്റെ മാനവും സുരക്ഷയും കാക്കാൻ വീറോടെ പൊരുതുന്ന അർധസൈനികവിഭാഗങ്ങൾ സർക്കാരിൽനിന്ന‌് നേരിടുന്നത‌് കടുത്ത നീതികേട‌്. അതിർത്തിയിലും ഇതര സംഘർഷഭൂമികളിലും കൃത്യനിർവഹണത്തിനിടെ ജീവൻ ബലികൊടുക്കേണ്ടിവരുന്ന കേന്ദ്രസായുധ പൊലീസ‌് സേനാംഗങ്ങളുടെ ജീവിതം പരിതാപകരമായ അവസ്ഥയിലാണ‌്. കേന്ദ്രസർക്കാരിന്റെ സിവിലിയൻ ജീവനക്കാർക്കുള്ള ചട്ടങ്ങളാണ‌് അർധസൈനികവിഭാഗങ്ങൾക്ക‌് ബാധകമാക്കിയിട്ടുള്ളത‌്. അതിനാൽ പ്രതിരോധസേനയുടെ  മൂന്ന‌് വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളൊന്നും ഇവർക്ക‌് ലഭിക്കില്ല. സൈനികർക്ക...

Read More »

ഡൽഹിയിൽ ഭൂചലനം

February 20th, 2019

ന്യൂഡൽഹി : ഡൽഹിയിലും സമീപപ്രദേശങ്ങളിലും ഭുചലനം. 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉത്തർപ്രദേശിലെ ഭാഗ്‌പത്ത്‌. കൊഫാണിഹോണിലും താജികിസ്ഥാനിലും 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടു. രാവിലെ 8 മണിയോടെയാണ്‌ ഭൂചലനമുണ്ടായത്‌.

Read More »

അനിൽ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി

February 20th, 2019

ദില്ലി : അനിൽ അംബാനിക്കെതിരെ കോടതി അലക്ഷ്യ നടപടിയുമായി സുപ്രീംകോടതി.  എറിക്സൻ കമ്പനിക്ക് നൽകാനുള്ള 453 കോടി രൂപ കുടിശിക സഹിതം തിരിച്ച് അടച്ചില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്സുപ്രീംകോടതി പറഞ്ഞു. നാല് ആഴ്ചക്കകം തുക നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.എറിക്സൻ കമ്പനിക്ക് നൽകാനുള്ള 550 കോടി കുടിശിക നൽകാനുള്ള ഉത്തരവ് അനുസരിക്കാത്തതിനാണ്  നടപടി. നാല് ആഴ്ചക്കകം തുക തിരിച്ച് നൽകിയില്ലെങ്കിൽ ജയിലിൽ പോകേണ്ടിവരുമെന്നാണ് അനിൽ അംബാനിയോട് സുപ്രീം കോടതി നൽകിയ മുന്നറിയിപ്പ്.

Read More »

കര്‍ഷകനെ കാട്ടാന ചവിട്ടികൊന്നു

February 19th, 2019

ഗൂഡല്ലൂര്‍ : നീലഗിരി  ഗൂഡല്ലൂര്‍ താലൂക്കിലെ മുതുമല പഞ്ചായത്തിലെ മുതുകുളിയില്‍ നാഗംവള്ളി വാസു (55) കാട്ടാന ചവിട്ടിക്കൊന്നു. ബോസ്പാറയില്‍ നിന്നും റേഷന്‍ വാങ്ങി മടങ്ങുന്ന വഴി മുതുകുളിക്ക് സമീപത്ത് വെച്ചാണ് കര്‍ഷകനെ കാട്ടാന ആക്രമിച്ചത്. രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മസിനഗുഡിയില്‍ നിന്നും പൊലീസ് വനപാലകരും എത്തിയാണ് മൃതദേഹം ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലെക്ക് മാറ്റിയത്. പോസ്റ്റമോര്‍ട്ടത്തിന് ശേഷം മൃതദേഹം ചൊവ്വാഴ്ച സംസ്‌കരിക്കും. ഭാര്യ: ദേവകി, മക്കള്‍...

Read More »

More News in world