crime

സ്വത്തിന് വേണ്ടി അമ്മയെ കൊലപ്പെടുത്തി ; മകനും മരുമകളും അറസ്റ്റിൽ

February 10th, 2021

കൊല്ലം : കൊല്ലത്ത് സ്വത്തിന് വേണ്ടി അമ്മയെ മകനും മരുമകളും ചേർന്ന് കൊലപ്പെടുത്തി. ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചവറ തെക്കുംഭാഗത്താണ് സംഭവം. തെക്കുംഭാഗം ഞാറമ്മൂട് സ്വദേശിനി ദേവകി (75) മരിച്ചത് ഈ മാസം ഒന്നിനാണ്. ദേവകിയെ കൊന്നത് മകൻ രാജേഷും ഭാര്യ ശാന്തിനിയും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. ദേവകിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. വീടും പുരയിടവും സ്വന്തമാക്കാനായിരുന്നു കൊലപാതകം. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Read More »

പാലക്കാട് ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു

February 7th, 2021

പാലക്കാട്: ആറു വയസുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പാലക്കാട് നഗരത്തിനു അടുത്ത് പൂളക്കാട് ആണ് സംഭവം. ആമിൽ എന്ന ആറു വയസുകാരനാണ് കൊല്ലപ്പെട്ടത്. അമ്മ ഷാഹിദയെ പാലക്കാട് സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ നാല് മണിയോടെ വീട്ടിലെ കുളിമുറിയിൽ വച്ച് അമ്മ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇവർ തന്നെ ആണ് പൊലീസിനെ വിവരമറിയിച്ചത്.  

Read More »

തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു

December 26th, 2020

ചെന്നൈ : തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ മലയാളി യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ചാണ്‌ ജനക്കൂട്ടം അടിച്ചുകൊന്നത്. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25) വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുച്ചിറപ്പള്ളിക്ക് സമീപം അല്ലൂരിലാണ് സംഭവം.മോഷ്ടാക്കളെന്ന് ആരോപിച്ച്‌ ഒരു സംഘം ഗ്രാമവാസികള്‍ ഇരുവരേയും ആക്രമിക്കുകയായിരുന്നു. വീട് കുത്തിത്തുറന്ന് മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്ക...

Read More »

മദ്യപിച്ചെത്തിയ മകൻ അമ്മയെ തലക്കടിച്ച് കൊന്നു

December 19th, 2020

ആലപ്പുഴ : അമ്മയെ തലക്കടിച്ച്​ കൊന്നകേസിൽ മകൻ അറസ്​റ്റിൽ. വാടയ്​ക്കൽ വട്ടത്തിൽ ക്ലീറ്റസി​ൻ്റെ ഭാര്യ ഫിലോമി​നയെ (65) കൊന്നകേസിൽ​ മകൻ സുനീഷാണ്​ (37) അറസ്​റ്റിലായത്​. ഈമാസം അഞ്ചിന്​ രാത്രി 8.30നായിരുന്നു കേസിനാസ്​പദമായ സംഭവം. മദ്യപിച്ചെത്തിയ സുനീഷ്​ അമ്മയുമായി വഴക്കിട്ടശേഷം വീടുപണിക്കായി ഉപയോഗിച്ചിരുന്ന ഉലക്കയുടെ മുറിച്ച കഷ്​ണമെടുത്ത്​ തലക്കടിക്കുകയായിരുന്നുവെന്ന്​ പൊലീസിന്​ മൊഴി നൽകി. എന്നാൽ, അടുക്കളയിലെ ജോലിക്കിടെ സാധനം എടുക്കുന്നതിനിടെ കൊരണ്ടിപ്പലക തലയിൽവീണ്​ ഗുരുതരപരിക്കേറ്റതായാ...

Read More »

സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

December 19th, 2020

തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങലിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. ചെമ്പകമംഗലം കുറക്കട സ്വദേശി വിഷ്ണു (30)വാണ് മരിച്ചത്. സംഭവത്തെ തുടർന്ന് വിഷ്ണുവിന്റെ സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാത്രി പത്തരയോടെയായിരുന്നു സഭവം. വാക്ക് തർക്കം പിന്നീട് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. രാത്രി ഒൻപതരയോടെ വിമലും മറ്റൊരു സുഹൃത്തും കൂടി വിഷ്ണുവിനെ വീട്ടിൽ നിന്നും വിളിച്ചിറക്...

Read More »

എഴുന്നേൽക്കാൻ വൈകിയതിന് മകളോട് പിതാവിന്റെ ക്രൂരത ; വെട്ടി പരിക്കേല്‍പ്പിച്ചു

December 8th, 2020

കോട്ടയം : എഴുന്നേൽക്കാൻ വൈകിയതിന് മകളോട് പിതാവിന്റെ ക്രൂരത. പതിനേഴുകാരിയായ മകളെ പിതാവ് വാക്കത്തികൊണ്ട് വെട്ടി. കോട്ടയം കറുകച്ചാലിലാണ് സംഭവം. ആക്രമണത്തിൽ പെൺകുട്ടിയുടെ തലയ്ക്ക് സാരമായി പരുക്കേൽക്കുകയും കൈവിരൽ മുറിഞ്ഞു തൂങ്ങുകയും ചെയ്തു. സംഭവത്തിൽ മാവേലിത്താഴെയിൽ രഘു (48)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് സംഭവം. മകൾ എഴുന്നേൽക്കാൻ വൈകിയെന്ന് പറഞ്ഞ് രഘു വാക്കത്തിയുമായി മുറിയിലെത്തുകയും വഴക്കുണ്ടാക്കുകയും തുടർന്ന് വെട്ടുകയുമായിരുന്നു. ആദ്യവെട്ട് തലയ്ക്കാണ് കൊണ്ടത്. ഇതിന് ശേഷവും ഇയാള്...

Read More »

ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചശേഷം പത്തനംതിട്ടയില്‍ ഭര്‍ത്താവ് മരിച്ചു

December 6th, 2020

പത്തനംതിട്ട:  ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പത്തനംതിട്ടയില്‍ ഭർത്താവ്  തൂങ്ങിമരിച്ചു. വള്ളിക്കോട് കോട്ടയം സ്വദേശി ബിജു (48) ആണ് ആത്മഹത്യ ചെയ്തത്. തലയിൽ വെട്ടേറ്റ ഭാര്യ ജെസ്സി (38) യെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. പോക്സോ കേസിൽ ആത്മഹത്യ ചെയ്ത ബിജു.

Read More »

കുടുംബവഴക്ക് ; ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു.

December 4th, 2020

തിരുവനന്തപുരം : കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചൽ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പത്മാവതിയുടെ ഭർത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. കൊലപാതകത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതായും കുടുംബവഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ്‌ പറഞ്ഞു.

Read More »

വിവാഹ സല്‍ക്കാരത്തിന് വിളമ്പിയ മട്ടണ്‍ കറിയില്‍ കഷണങ്ങള്‍ ഇല്ല ; യുവാവിനെ വെട്ടിക്കൊന്നു

December 4th, 2020

വിവാഹ സല്‍ക്കാരത്തിന് വിളമ്പിയ മട്ടണ്‍ കറിയില്‍ കഷണങ്ങള്‍ ഇല്ലാത്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തെലങ്കാനയിലെ യാദാദ്രി ഭുവനഗിരി ജില്ലയിലാണ് സംഭവം. 35കാരനായ സുരാരം പരുശര്‍മ്മലു എന്നയാളാണ് മരിച്ചത്. ഇയാളുടെ സഹോദരന്‍‌ നാഗരാജുവിന് പരിക്കേറ്റു. മോത്‌കൂർ മണ്ഡലത്തിലെ ദച്ചരം ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദച്ചാരം ഗ്രാമത്തിലെ തതിപമുലു മഹേഷ് ജംഗാവോൺ ജില്ലയിലെ പക്കല ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടി...

Read More »

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍

December 3rd, 2020

ലഖ്നൗ : പതിമൂന്നുകാരനെ പ്രദേശവാസി പ്രകൃതി വിരുദ്ധപീഡനത്തിന് ഇരയാക്കിയിരിക്കുന്നു. യുപിയിലെ കാണ്‍പൂരിലെ ഘതംപൂര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. കുട്ടിയുടെ അമ്മ പശുവിന് പുല്ല് പറിക്കാന്‍ പോയനേരം നോക്കിയാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ പോലീസിന് കൈമാറുകയായിരുന്നു ഉണ്ടായത്. ഉമേഷ് പ്രജാപതി എന്ന ആളാണ് പോലീസ് പിടിയിലായിരിക്കുന്നത്. പോക്സോ നിയമപ്രകാരമാണ് പ്രതിക്കേതിരെ കേസെടുത്തത്. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രി...

Read More »

More News in crime