keralam
സിപിഐ എം – ആർ എസ് എസ് നേതാക്കൾക്കിടയിൽ മധ്യസ്ഥതവഹിച്ചത് നല്ല കാര്യമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതായി ശ്രീ എം
കൊച്ചി : കണ്ണൂരിലെ കൊല അവസാനിപ്പിക്കാൻ സിപിഐ എം - ആർ എസ് എസ് നേതാക്കൾക്കിടയിൽ മധ്യസ്ഥതവഹിച്ചത് നല്ല കാര്യമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞതായി ശ്രീ എം. പറഞ്ഞു. 24 ചാനൽ അവതാരകൻ ഡോ. അരുൺകുമാറിന് അനുവദിച്ച അഭിമുഖത്തിലാണ് എമ്മിൻ്റെ വെളിപ്പെടുത്തൽ. ആർഎസ്എസ് – സിപിഎം സംഘർഷങ്ങൾ അവസാനിപ്പിക്കാൻ മുൻകയ്യെടുത്തത് തന്റെ നാട്ടിൽ മനുഷ്യരുടെ ചോര വീഴുന്നതിൽ മനംനൊന്താണെന്ന് സത്സംഗ് ഫൗണ്ടേഷൻ അധ്യക്ഷനും ആത്മീയാചാര്യനുമായ ശ്രീ എം. ‘എല്ലാ രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരുമായും അടുപ്പമുണ്ട്. പക്ഷ...
Read More »സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 2765 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 399, എറണാകുളം 281, മലപ്പുറം 280, തൃശൂര്‍ 242, കോട്ടയം 241, കൊല്ലം 236, ആലപ്പുഴ 210, പത്തനംതിട്ട 206, തിരുവനന്തപുരം 158, കണ്ണൂര്‍ 128, കാസര്‍ഗോഡ് 109, പാലക്കാട് 101, ഇടുക്കി 91, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 4 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ...
Read More »ശ്രീ എം നടത്തിയത് രഹസ്യ നീക്കമല്ല ; സതീശന് പാച്ചേനിയും സമാധാന ചര്‍ച്ചയ്ക്ക് സാക്ഷി
സംസ്ഥാനത്ത് അക്രമ രാഷ്ട്രീയത്തിനു അറുതിവരുത്താന്‍ ശ്രീ എം നടത്തിയ നീക്കങ്ങള്‍ പരസ്യമല്ല രഹസ്യമായിട്ടെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ പാളുന്നു. 2019 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ഉള്‍പ്പെടെ അക്രമരാഷ്ട്രീയം തുടച്ചു നീക്കാന്‍ പദയാത്ര വരെ സംഘടിപ്പിച്ചിരുന്നു. അന്ന് നടന്ന പദയാത്രയില്‍ സി പി ഐ എം , ആര് എസ് എസ് നേതാക്കള്‍ക്കൊപ്പം ഡി സി സി പ്രസിഡന്റ് സതീശന് പാച്ചേനിയും പദയാത്രയില്‍ പങ്കെടുത്തിരുന്നു. സമാധാന ചര്‍ച്ച നടന്ന കാര്യം ശ്രീ എം ആ പദയാത്രയില്‍ വ്യക്തമാക്കുകയും ചെയ്യ്തിരുന്നു. ശ്രീം എമ...
Read More »ബിജെപി യാത്ര കലാപത്തിനുള്ള മുന്നൊരുക്കം; കെ സുരേന്ദ്രനെതിരേ പ്രേരണാക്കുറ്റത്തിന് കേസെടുക്കണം : പോപുലര്‍ ഫ്രണ്ട്
കോഴിക്കോട് : ബിജെപി യാത്ര കലാപത്തിനുള്ള മുന്നൊരുക്കമാണെന്നും കെ സുരേന്ദ്രനെതിരേ പ്രേരണാക്കുറ്റത്തിന് കേസെടുക്കണമെന്ന് പോപുലര്‍ ഫ്രണ്ട് . കേരളത്തില്‍ വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് നടത്തുന്ന വിജയയാത്ര ആര്‍എസ്എസ് ആസൂത്രണം ചെയ്ത കലാപത്തിനുള്ള മുന്നൊരുക്കമാണ്. നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ത്ത് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപിയുടെ ആസൂത്രിത നീക്കത്തിന് തടയിടാന്‍ ആഭ്യന്തരവകുപ്പ് തയ്യാറായില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കാണ് വഴിവെക്കുക. സമാധാനത...
Read More »വി. കെ ഇബ്രാഹിംകുഞ്ഞിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.
വി. കെ ഇബ്രാഹിംകുഞ്ഞിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ജാമ്യം ലഭിക്കാൻ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചോ എന്ന് സംശയിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു. ഗുരുതരമായ രോഗമെന്നാണ് ഇബ്രാഹിംകുഞ്ഞ് കോടതിയിൽ പറഞ്ഞത്. എന്നാൽ പൊതു വേദിയിൽ ഇബ്രാഹിംകുഞ്ഞ് പ്രസംഗിക്കുന്നത് കണ്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇബ്രാഹിംകുഞ്ഞിന് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ജാമ്യവ്യവസ്ഥ ലംഘിച്ച് അദ്ദേഹം പാർട്ടി വേദികളിലെത്തിയെന്നും പാർട്ടി പരിപാടികളിൽ പങ്കെടുത്തെന്നും സർക്കാർ വ്യക്തമാക്കി.
Read More »മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു
മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് വാക്സിൻ സ്വീകരിച്ചു. ഭാര്യ കമലയ്ക്കൊപ്പം തൈക്കാട് സർക്കാർ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്സിൻ സ്വീകരിച്ചത്. വാക്സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും സ്വയം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിർത്താൻ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്സിനുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാംഘട്ട കൊവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വാക്സിൻ സ്വീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ ശൈലജ, മന്ത്രിമാരായ...
Read More »യുഡിഎഫില്‍ വടകര സീറ്റ് ആര്‍എംപിക്ക് നല്കാന് തീരുമാനം.
കോഴിക്കോട് : യുഡിഎഫില്‍ കോഴിക്കോട്ടെ വടകര സീറ്റ് ആര്‍എംപിക്ക് നല്കാന് തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ മുരളീധരന് എം പിയുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ആര്‍എംപി ജനറല്‍ സെക്രട്ടറി എന്‍ വേണുവാണ് വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുക. കോണ്‍ഗ്രസ് നേതൃത്വവും ഇക്കാര്യം ഉറപ്പിച്ചിട്ടുണ്ട്. വേണുവും സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കല്ലാമലയിലുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്...
Read More »മുഖ്യമന്ത്രി ഇന്ന് കൊവിഡ് വാക്സിന് സ്വീകരിക്കും
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കും. തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിയാകും മുഖ്യമന്ത്രി വാക്സിന് സ്വീകരിക്കുക. രാവിലെ 11 മണിയോട് കൂടി മുഖ്യമന്ത്രി ആശുപത്രിയിലെത്തും. കൊവിഷീല്‍ഡ് വാക്സിനാണ് സ്വീകരിക്കുകയെന്നും വിവരം. ഇന്നലെ ആരോഗ്യമന്ത്രി കെ കെ ശൈലജയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ കൊവിഡ് വാക്സിന് സ്വീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കൊവിഡ് വാക്സിനേഷന് കേന്ദ്രത്തില്‍...
Read More »സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് മഹാസംഗമം സംഘടിപ്പിക്കും
തിരുവനന്തപുരം : സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മഹാസംഗമം സംഘടിപ്പിക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും ബന്ധുക്കളെയും സെക്രട്ടറിയറ്റിന് മുന്നിലെത്തിക്കാനാണ് ശ്രമം. തെരഞ്ഞെടുപ്പ് കാര്യമാക്കാതെ സമരം തുടരുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന സിവില്‍ പൊലീസ് ഓഫീസര്‍ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 ദിവ...
Read More »ബിജെപിയുടെ ഉഭയകക്ഷി ചർച്ച ഇന്ന്
തിരുവനന്തപുരം : എൻഡിഎമുന്നണിയിലെ പാർട്ടികളുമായി ബിജെപിയുടെ ഉഭയകക്ഷി ചർച്ച ഇന്ന്. രാവിലെ മുതൽ തിരുവനന്തപുരത്താണ് ചർച്ച. ബിജെപി ദേശീയ നിർവാഹക സമിതിയംഗംപി.കെ.കൃഷ്ണദാസിന്റെ നേതൃത്വത്തിലാകും ഇന്നത്തെ ഉഭയകക്ഷി ചർച്ച പുരോഗമിക്കുക. കക്ഷികളെ ഓരോത്തരെ പ്രത്യേകം കണ്ടാണ് സീറ്റ് വിഭജനം ചർച്ച ചെയ്യുക.ബിജെപിയും ബിഡിജെഎസും മത്സരിക്കാൻ കണ്ണുവച്ച സീറ്റുകൾക്ക് വേണ്ടി ചെറുകക്ഷികൾ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സീറ്റ് വിഭജന ചർച്ച അത്ര എളുപ്പമാകില്ലെന്നതിന്റെ സൂചനയാണ് ഇത്. കഴിഞ്ഞ തവണ മത്സരിച്ച 37 സീറ്റുകൾ തന്...
Read More »More News in keralam