ഒമാനിൽ ലൈസൻസ് നിയമങ്ങൾ പരിഷ്കരിച്ചു; നിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ

മസ്‌കത്ത്: ലൈസന്‍സ് നിയമങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ ബ്ലാക്ക് പോയിന്റ് സംവിധാനം കൂടുതല്‍ തൊഴില്‍ നിയമലംഘനങ്ങളിലേക്ക് വ്യാപിപ്പിച്ച് റോയല്‍ ഒമാന്‍ പൊലീസ്. സ്ഥിരം ലൈസന്‍സ് ലഭിക്കുന്നതിന് ബ്ലാക്ക് പോയിന്റുകള്‍ പരിഗണിക്കുമെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.

Loading...

സീറ്റ് ബെല്‍റ്റ്, നാലു വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് എന്നിവ ഉപയോഗിക്കാതിരിക്കല്‍, വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ബ്ലാക്ക് പോയിന്റ് വീഴും. ബ്ലാക് പോയിന്റുകള്‍ നിശ്ചിത എണ്ണത്തില്‍ അധികമാകുന്നത് ലൈസന്‍സ് റദ്ദാക്കാന്‍ ഇടവരുത്തും.

പരിഷ്‌കരിച്ച പിഴയും ബ്ലാക്ക് പോയിന്റും

75 കിലോമീറ്റര്‍ വേഗപരിധി മറികടക്കല്‍

പിഴ: 50 റിയാല്‍

ബ്ലാക്ക് പോയിന്റ്: 3

50 കിലോമീറ്റര്‍ വേഗപരിധി മറികടക്കല്‍

പിഴ: 35 റിയാല്‍

ബ്ലാക്ക് പോയിന്റ്: 2

ഗതാഗത കുരുക്കില്‍ വേഗത്തില്‍ വാഹനം ഓടിക്കല്‍

പിഴ: 35 റിയാല്‍

ബ്ലാക്ക് പോയിന്റ്: 1

അപകടകരമാം വിധത്തില്‍ ട്രക്കുകളെയും ബസുകളെയും ഓവര്‍ടേക്ക് ചെയ്യല്‍

പിഴ: 15 റിയാല്‍

ബ്ലാക്ക് പോയിന്റ്: 1

ബസില്‍ അനുവദിച്ചതില്‍ കൂടുതല്‍ യാത്രക്കാരെ കൊണ്ടുപോകല്‍

പിഴ: 15 റിയാല്‍

ബ്ലാക്ക് പോയിന്റ്: 1

ആംബുലന്‍സ് പാര്‍ക്കിംഗില്‍ കാര്‍ പാര്‍ക്ക് ചെയ്യല്‍

പിഴ: 35 റിയാല്‍

ബ്ലാക്ക് പോയിന്റ്: 2

പൊലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്താതിരിക്കല്‍

പിഴ: 35 റിയാല്‍

ബ്ലാക്ക് പോയിന്റ്: 1

ഭിന്നശേഷിക്കാരുടെ പാര്‍ക്കിങ്ങില്‍ അല്ലാത്തവര്‍ പാര്‍ക്ക് ചെയ്യല്‍

പിഴ: 35 റിയാല്‍

ബ്ലാക്ക് പോയിന്റ്: 1

ചെക്ക് പോയിന്റില്‍ നിര്‍ത്താതിരിക്കല്‍

പിഴ: 50 റിയാല്‍

ബ്ലാക്ക് പോയിന്റ്: 3

പാതയോരത്ത് കാല്‍നട യാത്രക്കാര്‍ക്ക് ദോഷം ചെയ്യുന്ന രൂപത്തില്‍ വാഹനം പാര്‍ക്ക് ചെയ്യല്‍

പിഴ: 50 റിയാല്‍

ബ്ലാക്ക് പോയിന്റ്: 3

റോഡിന്റെ ഇടതുവശത്ത് മഞ്ഞ വരയില്‍ പാര്‍ക്ക് ചെയ്യല്‍

പിഴ: 50 റിയാല്‍

ബ്ലാക്ക് പോയിന്റ്: 3

റോഡില്‍ പാര്‍ക്ക് ചെയ്യല്‍

പിഴ: 50 റിയാല്‍

ബ്ലാക്ക് പോയിന്റ്: 3

അത്യാഹിത സമയങ്ങളില്‍ അല്ലാതെ മഞ്ഞ വരയ്ക്കുള്ളില്‍ പാര്‍ക്ക് ചെയ്യല്‍

പിഴ: 50 റിയാല്‍

ബ്ലാക്ക് പോയിന്റ്: 2

ആംബുലന്‍സിനെ പിന്തുടരല്‍

പിഴ: 35 റിയാല്‍

ബ്ലാക്ക് പോയിന്റ്: 2

നടപ്പാതയില്‍ പാര്‍ക്ക് ചെയ്യല്‍

പിഴ: 35 റിയാല്‍

ബ്ലാക്ക് പോയിന്റ്: 2

മഞ്ഞവരയിലൂടെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്യല്‍

പിഴ: 15 റിയാല്‍

ബ്ലാക്ക് പോയിന്റ്: 1

അനുവദിക്കപ്പെട്ടത്തില്‍ അധികം യാത്രക്കാരുമായി സഞ്ചരിക്കല്‍

പിഴ: 50 റിയാല്‍

ബ്ലാക്ക് പോയിന്റ്: 2

ചെറിയ വാഹനങ്ങള്‍ ഉപയോഗിച്ച് വലിയ വാഹനങ്ങള്‍ നീക്കം ചെയ്യല്‍

പിഴ: 35 റിയാല്‍

ബ്ലാക്ക് പോയിന്റ്: 1

ലൈറ്റ് വെഹിക്കിൾ ലൈസന്‍സുള്ളവര്‍ ഹെവി വാഹനങ്ങള്‍ ഡ്രൈവ് ചെയ്യല്‍

പിഴ: 35 റിയാല്‍

ബ്ലാക്ക് പോയിന്റ്: 1

കാലാവധി കഴിഞ്ഞ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കല്‍

പിഴ: 35 റിയാല്‍

ബ്ലാക്ക് പോയിന്റ്: 1

അംഗീകൃത പരിശീലകരെ കൂടാതെ ഡ്രൈവിംഗ് പരിശീലനം

പിഴ: 35 റിയാല്‍

ബ്ലാക്ക് പോയിന്റ്: 0

പരിശീലകരുടെ ലൈസന്‍സ് ഇല്ലാതെ ഡ്രൈവിംഗ് പരിശീലിപ്പിക്കല്‍

പിഴ: 35 റിയാല്‍

ബ്ലാക്ക് പോയിന്റ്: 1

വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണോ മറ്റു ഇലക്ട്രോണിക്‌സ് ഉപകരണങ്ങളോ ഉപയോഗിക്കല്‍

പിഴ: 50 റിയാല്‍

ബ്ലാക്ക് പോയിന്റ്: 1

ഡ്രൈവറും യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍

പിഴ: 15 റിയാല്‍

ബ്ലാക്ക് പോയിന്റ്: 3

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *