---
title: "സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ ദൗത്യം മാറ്റി വെച്ചു; പുതിയ തീയതിയും സമയവും പിന്നീട്​ അറിയിക്കുമെന്ന്​ നാസ "
english_title: "Sultan Al Niadi's space mission was postponed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100002/sultan-al-niadis-space-mission-was-postponed"
published_at: "2023-02-27T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc68d845673_sulthan_nayidi_space.jpg"
keywords: []
---

# സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ ദൗത്യം മാറ്റി വെച്ചു; പുതിയ തീയതിയും സമയവും പിന്നീട്​ അറിയിക്കുമെന്ന്​ നാസ 

> **Lead Summary:** **ദു​ബൈ: **എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷം യു.എ.ഇ. പൗരൻ സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിന്‍റെയും ബഹിരാകാശ ദൗത്യം മാറ്റിവെച്ചു.

## Article Content

**ദു​ബൈ: **എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷം യു.എ.ഇ. പൗരൻ സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിന്‍റെയും ബഹിരാകാശ ദൗത്യം മാറ്റിവെച്ചു.

പുതിയ തീയതിയും സമയവും പിന്നീട്​ അറിയിക്കുമെന്ന്​ നാസ അറിയിച്ചു. അ​മേ​രി​ക്ക​യി​ലെ ​​ഫ്ലോ​റി​ഡ കെ​ന്ന​ഡി സ്​​പേ​സ്​ സെ​ന്‍റ​റി​ൽ നി​ന്ന്​ യു.എ.ഇ. സമയം രാവിലെ 10.45ന്​​ റോക്കറ്റ്​ വിക്ഷേപിക്കുമെന്നായിരുന്നു​ അറിയിച്ചിരുന്നത്​.

ഇതിനായി യാത്രികർ പേടകത്തിനുള്ളിൽ കയറുകയും തയാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു. വിക്ഷേപണത്തിന്‍റെ തത്സമയ ദൃശ്യങ്ങൾ കാണാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം അടക്കമുള്ളവർ ദുബൈയിലെ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെന്‍ററിൽ എത്തിയിരുന്നു.

എന്നാൽ, വിക്ഷേപണം നീട്ടിയതായി അധികൃതർ അറിയിക്കുകയായിരുന്നു. ആ​റു​മാ​സം നീ​ളു​ന്ന ദൗ​ത്യ​ത്തി​നാണ്​ നിയാദി അടക്കം നാല്​ പേർ തയാറെടുക്കുന്നത്​​.

നാ​സ​യു​ടെ മി​ഷ​ൻ ക​മാ​ൻ​ഡ​ർ സ്റ്റീ​ഫ​ൻ ബോ​വ​ൻ, പൈ​ല​റ്റ് വാ​റ​ൻ ഹോ​ബ​ർ​ഗ്, റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ആ​ൻ​ഡ്രേ ഫെ​ഡ് യാ​വേ​വ് എ​ന്നി​വ​രാ​ണ് ഒ​പ്പ​മു​ള്ള​ത്.

എ​ൻ​ഡീ​വ​ർ എ​ന്ന സ്പേ​സ് എ​ക്സ് ഡ്രാ​ഗ​ൺ ബ​ഹി​രാ​കാ​ശ പേ​ട​കം വഹിക്കുന്നത്​ ഫാ​ൽ​ക്ക​ൺ 9 റോ​ക്ക​റ്റാണ്​. അ​ന്താ​രാ​ഷ്​​ട്ര ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ലെ ആ​റു​മാ​സ​ത്തെ ദൗ​ത്യ​ത്തി​ൽ 250 ഗ​വേ​ഷ​ണ പ​രീ​ക്ഷ​ണ​ങ്ങ​ൾ സം​ഘം ന​ട​ത്തും. ഇ​വ​യി​ൽ 20 പ​രീ​ക്ഷ​ണ​ങ്ങ​ൾ അ​ൽ നി​യാ​ദി ത​ന്നെ​യാ​ണ്​ നി​ർ​വ​ഹി​ക്കു​ക.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100002/sultan-al-niadis-space-mission-was-postponed)