---
title: "ഉംറ തീർത്ഥാടക മക്കയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു"
english_title: "Umrah pilgrim died of pneumonia in Makkah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100030/umrah-pilgrim-died-of-pneumonia-in-makkah"
published_at: "2023-02-27T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fc82c9eef6a_death.jpg"
keywords: []
---

# ഉംറ തീർത്ഥാടക മക്കയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു

> **Lead Summary:** **മക്ക : **മലപ്പുറം സദേശിയായ ഉംറ തീർത്ഥാടക മക്കയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. മഞ്ചേരി കിടങ്ങഴി സ്വദേശിനി തുപ്പത്ത് വീട്ടിൽ ഷാഹിന ആണ് മരിച്ചത്.

## Article Content

**മക്ക : **മലപ്പുറം സദേശിയായ ഉംറ തീർത്ഥാടക മക്കയിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു. മഞ്ചേരി കിടങ്ങഴി സ്വദേശിനി തുപ്പത്ത് വീട്ടിൽ ഷാഹിന ആണ് മരിച്ചത്.

സ്വകാര്യ ഗ്രൂപ്പിൽ മാതാവ് തിത്തുമ്മയുടെ കൂടെ ഈ മാസം 16 നാണ് ഇവർ ഉംറ നിർവഹിക്കാനെത്തിയത്.

അതിനിടയിൽ ന്യൂമോണിയ ബാധിക്കുകയും മക്ക കിങ് ഫൈസൽ ആശുപത്രിയിൽ ചികിത്സയിലുമായിരുന്നു.

പിതാവ്: പരേതനായ ചീനിക്കൽ വടക്കൻ ഐത്തുട്ടി ഹാജി (വി.ബി.സി), ഭർത്താവ്: തുപ്പത്ത് അഷ്റഫ് (ബാപ്പു), മക്കൾ: റിസ്‌വാൻ, റിൻഷ, മരുമകൻ: അജീഷ് ബാവ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്ക ശാറായ മഖ്ബറയിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100030/umrah-pilgrim-died-of-pneumonia-in-makkah)