---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം ബഹ്​റൈനിൽ അന്തരിച്ചു"
english_title: "Expatriate Malayali died in Bahrain due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100055/expatriate-malayali-died-in-bahrain-due-to-heart-attack"
published_at: "2023-02-27T17:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fca3c28980b_death_manama.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം ബഹ്​റൈനിൽ അന്തരിച്ചു

> **Lead Summary:** **മനാമ: **നിലമ്പൂർ എടക്കര തയ്യൽ മൂസയുടെ മകൻ മുഹമ്മദ്​ തയ്യൽ ഹൃദയാഘാതം മൂലം നിര്യാതനായി. ബഹ്​റൈനിലെ മുൻ സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂലയുടെ സഹോദരിയുടെ മകളുടെ ഭർത്താവാണ്​. പതിനാറ്​ വർഷമായി ബഹ്​റൈനിലുണ്ട്​.

## Article Content

**മനാമ: **നിലമ്പൂർ എടക്കര തയ്യൽ മൂസയുടെ മകൻ മുഹമ്മദ്​ തയ്യൽ ഹൃദയാഘാതം മൂലം നിര്യാതനായി. ബഹ്​റൈനിലെ മുൻ സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂലയുടെ സഹോദരിയുടെ മകളുടെ ഭർത്താവാണ്​. പതിനാറ്​ വർഷമായി ബഹ്​റൈനിലുണ്ട്​.

മനാമയിലെ ഒരു ഷിഫ്​റ്റിംഗ്​ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. ഉറക്കത്തിലാണ്​ മരണം സംഭവിച്ചത്​. മാതാവ്​ സൈനബ, ഭാര്യ സബ്​ന, മക്കൾ ഷദീദ്, ഷാഹിദ്, ഷഹാന. മൃതദേഹം നാട്ടിലയക്കാൻ കെ എം സി സി മയ്യിത്ത്​ പരിപാലന വിങിന്‍റെ നേതൃത്വത്തിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100055/expatriate-malayali-died-in-bahrain-due-to-heart-attack)