---
title: "സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ ദൗത്യം വ്യാഴാഴ്ച"
english_title: "Sultan Al Niadi's space mission on Thursday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100065/sultan-al-niadis-space-mission-on-thursday"
published_at: "2023-02-27T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcaad82dae9_u_a_e.jpg"
keywords: []
---

# സുൽത്താൻ അൽ നിയാദിയുടെ ബഹിരാകാശ ദൗത്യം വ്യാഴാഴ്ച

> **Lead Summary:** **ദു​ബൈ: **സാ​ങ്കേതിക പ്രശ്നങ്ങളെ തുടർന്ന്​ മാറ്റിവെച്ച സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിന്‍റെയും ബഹിരാകാശ യാത്ര മാർച്ച്​ രണ്ടിന്​ നടക്കുമെന്ന്​ നാസ അറിയിച്ചു. യു.എ.ഇ സമയം രാവിലെ 9.34ന് ​ഫ്ലോറിഡയിലെ ​കെ​ന്ന​ഡി സ്​​പേ​സ്​ സെ​ന്‍റ​റി​ൽ നിന്നായിരിക്കും വിക്ഷേപണം. ചൊവ്വാഴ്ച കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ്​ വ്യാഴാഴ്ചത്തേക്ക്​ മാറ്റിയത്​. ഗ്രൗണ്ട്​ സിസ്റ്റത്തിലെ സാ​ങ്കേതിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും നാസ അറിയിച്ചു.

## Article Content

**ദു​ബൈ: **സാ​ങ്കേതിക പ്രശ്നങ്ങളെ തുടർന്ന്​ മാറ്റിവെച്ച സുൽത്താൻ അൽ നിയാദിയുടെയും സംഘത്തിന്‍റെയും ബഹിരാകാശ യാത്ര മാർച്ച്​ രണ്ടിന്​ നടക്കുമെന്ന്​ നാസ അറിയിച്ചു. യു.എ.ഇ സമയം രാവിലെ 9.34ന് ​ഫ്ലോറിഡയിലെ ​കെ​ന്ന​ഡി സ്​​പേ​സ്​ സെ​ന്‍റ​റി​ൽ നിന്നായിരിക്കും വിക്ഷേപണം. ചൊവ്വാഴ്ച കാലാവസ്ഥ അനുകൂലമല്ലാത്തതിനാലാണ്​ വ്യാഴാഴ്ചത്തേക്ക്​ മാറ്റിയത്​. ഗ്രൗണ്ട്​ സിസ്റ്റത്തിലെ സാ​ങ്കേതിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും നാസ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ വിക്ഷേപണത്തിന്​ രണ്ടര മിനിറ്റ്​ മുമ്പാണ്​ റദ്ദാക്കിയത്​. എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയ ശേഷമായിരുന്നു റദ്ദാക്കൽ. യാത്രികർ പേടകത്തിനുള്ളിൽ കയറുകയും തയാറെടുപ്പുകൾ നടത്തുകയും ചെയ്തിരുന്നു.

വിക്ഷേപണത്തിന്‍റെ തത്സമയ ദൃശ്യങ്ങൾ കാണാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം അടക്കമുള്ളവർ ദുബൈയിലെ മുഹമ്മദ്​ ബിൻ റാശിദ്​ സ്​പേസ്​ സെന്‍ററിൽ എത്തിയിരുന്നു. എന്നാൽ, വിക്ഷേപണം നീട്ടിയതായി അധികൃതർ അറിയിക്കുകയായിരുന്നു.

ആ​റു​മാ​സം നീ​ളു​ന്ന ദൗ​ത്യ​ത്തി​നാണ്​ നിയാദി അടക്കം നാല്​ പേർ തയാറെടുക്കുന്നത്​​. നാ​സ​യു​ടെ മി​ഷ​ൻ ക​മാ​ൻ​ഡ​ർ സ്റ്റീ​ഫ​ൻ ബോ​വ​ൻ, പൈ​ല​റ്റ് വാ​റ​ൻ ഹോ​ബ​ർ​ഗ്, റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ ആ​ൻ​ഡ്രേ ഫെ​ഡ് യാ​വേ​വ് എ​ന്നി​വ​രാ​ണ് ഒ​പ്പ​മു​ള്ള​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100065/sultan-al-niadis-space-mission-on-thursday)