---
title: "വയോധികരെയും ഭിന്നശേഷിക്കാരെയും സഹായിക്കാൻ ‘സന്തോഷ വണ്ടി’"
english_title: "'Santhosha Vandi' to help the elderly and differently-abled"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100174/santhosha-vandi-to-help-the-elderly-and-differently-abled"
published_at: "2023-02-28T08:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd6b6669a86_vandi.jpg"
keywords: []
---

# വയോധികരെയും ഭിന്നശേഷിക്കാരെയും സഹായിക്കാൻ ‘സന്തോഷ വണ്ടി’

> **Lead Summary:** **ദു​ബൈ: **വ​യോ​ധി​ക​രെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും സ​ഹാ​യി​ക്കാ​നാ​യി ‘സ​ന്തോ​ഷ വ​ണ്ടി’ ഏ​ർ​പ്പെ​ടു​ത്തി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. അ​ധി​കൃ​ത​ർ ല​ഭ്യ​മാ​ക്കു​ന്ന സ്മാ​ർ​ട്​ ഇ​ല​ക്​​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്​ ജീ​വ​ന​ക്കാ​ർ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന​താ​ണ്​ പ​ദ്ധ​തി. ഇ​തി​നാ​യി പ്ര​ത്യേ​ക വാ​ഹ​നം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സ​ഹാ​യം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​വ​ർ ആ​വ​ശ്യ​മു​ള്ള സേ​വ​ന​വും താ​മ​സ​സ്ഥ​ല​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നും അ​ട​ക്കം അ​റി​യി​ച്ച്​ ബു​ക്ക്​ ചെ​യ്യ​ണം.

## Article Content

**ദു​ബൈ: **വ​യോ​ധി​ക​രെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രെ​യും സ​ഹാ​യി​ക്കാ​നാ​യി ‘സ​ന്തോ​ഷ വ​ണ്ടി’ ഏ​ർ​പ്പെ​ടു​ത്തി ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. അ​ധി​കൃ​ത​ർ ല​ഭ്യ​മാ​ക്കു​ന്ന സ്മാ​ർ​ട്​ ഇ​ല​ക്​​​ട്രോ​ണി​ക്​ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന്​ ജീ​വ​ന​ക്കാ​ർ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ എ​ത്തു​ന്ന​താ​ണ്​ പ​ദ്ധ​തി. ഇ​തി​നാ​യി പ്ര​ത്യേ​ക വാ​ഹ​നം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. സ​ഹാ​യം ല​ഭി​ക്കാ​ൻ അ​ർ​ഹ​ത​യു​ള്ള​വ​ർ ആ​വ​ശ്യ​മു​ള്ള സേ​വ​ന​വും താ​മ​സ​സ്ഥ​ല​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നും അ​ട​ക്കം അ​റി​യി​ച്ച്​ ബു​ക്ക്​ ചെ​യ്യ​ണം.

പി​ന്നീ​ട്​ മു​നി​സി​പ്പാ​ലി​റ്റി ജീ​വ​ന​ക്കാ​ര​ൻ ആ​വ​ശ്യ​മു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മാ​യി എ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കും.വ​ള​രെ വേ​ഗ​ത്തി​ലും ഓ​ഫി​സു​ക​ളി​ൽ എ​ത്താ​തെ​യും ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പ​ദ്ധ​തി സാ​ഹ​ച​ര്യ​മൊ​രു​ക്കും. 60 വ​യ​സ്സ്​ പി​ന്നി​ട്ട​വ​ർ​ക്കും ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കും മാ​ത്ര​മേ നി​ല​വി​ൽ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്നു​ള്ളൂ. പ്ര​യാ​സ​പ്പെ​ടു​ന്ന വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഏ​റ്റ​വും മി​ക​ച്ച സേ​വ​നം എ​ത്തി​ക്കാ​നു​ള്ള മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ പ​ദ്ധ​തി​യി​ലൂ​ടെ വെ​ളി​പ്പെ​ടു​ന്ന​തെ​ന്ന്​ കോ​ർ​പ​റേ​റ്റ്​ സ​ർ​വി​സ്​ സ​പ്പോ​ർ​ട്ട്​ വി​ഭാ​ഗം സി.​ഇ.​ഒ വ​സീം ലൂ​ത്ത പ​റ​ഞ്ഞു.

അം​ഗീ​കൃ​ത എ​ൻ​ജി​നീ​യ​റി​ങ്​ ഡ്രോ​യി​ങ്​ കോ​പ്പി​ക്ക്​ വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ, കം​പ്ലീ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​പേ​ക്ഷ, ഭൂ​മി​രേ​ഖ​യു​ടെ പു​തു​ക്ക​ലും പു​തി​യ​ത്​ നേ​ട​ലും, ‘ടു ​ഹും ഇ​റ്റ്​ മേ ​ക​ൺ​സേ​ൺ’ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​പേ​ക്ഷ, പെ​സ്റ്റ്​ ക​ൺ​ട്രോ​ൾ സേ​വ​ന​ങ്ങ​ൾ​ക്ക്​ വേ​ണ്ടി​ലു​ള്ള അ​പേ​ക്ഷ, കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള പെ​സ്റ്റ്​ ക​ൺ​ട്രോ​ൾ അ​പേ​ക്ഷ, മാ​ലി​ന്യം കൊ​ണ്ടു​പോ​കു​ന്ന​തി​ന്​ അ​പേ​ക്ഷ എ​ന്നി​ങ്ങ​നെ ഏ​ഴ്​ ഇ​ന​മാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ‘സ​ന്തോ​ഷ വാ​ഹ​നം’ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ൾ.

മു​നി​സി​പ്പാ​ലി​റ്റി​യു​ടെ 800900 എ​ന്ന കാ​ൾ സെ​ന്റ​ർ ന​മ്പ​റി​ലേ​ക്ക്​ വി​ളി​ച്ച്​ ആ​വ​ശ്യ​മു​ള്ള സേ​വ​ന​ങ്ങ​ൾ പ​റ​ഞ്ഞ്​ വാ​ഹ​നം ബു​ക്​ ചെ​യ്യാം. ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ട്ടി​ൽ എ​ത്തു​ന്ന​തി​ന്​ മു​മ്പ്​ ഫോ​ൺ വി​ളി​ച്ച്​ സ​മ​യ​വും സ്ഥ​ല​വും ഉ​റ​പ്പു​വ​രു​ത്തും. തു​ട​ർ​ന്ന്​ ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ വീ​ട്ടി​ലെ​ത്തി നി​ർ​വ​ഹി​ച്ച ശേ​ഷം മ​ട​ങ്ങും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100174/santhosha-vandi-to-help-the-elderly-and-differently-abled)