---
title: "വി​ക്ഷേ​പ​ണം നീ​ട്ടി​യെ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ അ​ഭി​ലാ​ഷ​ങ്ങ​ൾ ഉ​യ​ര​ങ്ങ​ളി​ൽ ത​ന്നെയെന്ന് ദു​ബൈ കി​രീ​ടാ​വ​കാ​ശി "
english_title: "Even if the campaign is extended, the aspirations of the state are high. Bye crown prince"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100230/even-if-the-campaign-is-extended-the-aspirations-of-the-state-are-high-bye-crown-prince"
published_at: "2023-02-28T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd9b5c62e6b_SHAIK_HAMDAN.jpg"
keywords: []
---

# വി​ക്ഷേ​പ​ണം നീ​ട്ടി​യെ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ അ​ഭി​ലാ​ഷ​ങ്ങ​ൾ ഉ​യ​ര​ങ്ങ​ളി​ൽ ത​ന്നെയെന്ന് ദു​ബൈ കി​രീ​ടാ​വ​കാ​ശി 

> **Lead Summary:** **ദു​ബൈ: **ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന്​ ഇ​മാ​റാ​ത്തി ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ പു​റ​പ്പെ​ടു​ന്ന​ത്​ നീ​ട്ടി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം.

## Article Content

**ദു​ബൈ: **ദീ​ർ​ഘ​കാ​ല ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ന്​ ഇ​മാ​റാ​ത്തി ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ൻ പു​റ​പ്പെ​ടു​ന്ന​ത്​ നീ​ട്ടി​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം.

വി​ക്ഷേ​പ​ണം നീ​ട്ടി​യെ​ങ്കി​ലും രാ​ജ്യ​ത്തി​ന്‍റെ അ​ഭി​ലാ​ഷ​ങ്ങ​ൾ ഉ​യ​ര​ങ്ങ​ളി​ൽ ത​ന്നെ​യാ​ണെ​ന്നാ​യി​രു​ന്നു ശൈ​ഖ്​ ഹം​ദാ​ന്‍റെ ട്വീ​റ്റ്. ഇ​മാ​റാ​ത്തി ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​ക്കും മ​റ്റു ക്രൂ ​അം​ഗ​ങ്ങ​ൾ​ക്കും സു​ര​ക്ഷി​ത​വും വി​ജ​യ​ക​ര​വു​മാ​യ ദൗ​ത്യം ആ​ശം​സി​ക്കു​ന്നു -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫാ​ൽ​ക്ക​ൺ-9 റോ​ക്ക​റ്റ്​ ബ​ഹി​രാ​കാ​ശ യാ​ത്രാ​സം​ഘ​വു​മാ​യി കു​തി​ച്ചു​യ​രു​ന്ന​ത്​ കാ​ണാ​നാ​യി ശൈ​ഖ്​ ഹം​ദാ​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെൻറ​റി​ൽ കൗ​ണ്ട്​​ഡൗ​ൺ സ​മ​യ​ത്ത്​ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.

നി​ശ്ച​യി​ച്ച സ​മ​യ​വും ക​ഴി​ഞ്ഞ​തോ​ടെ അ​ദ്ദേ​ഹം കേ​ന്ദ്ര​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി വി​ഷ​യം ച​ർ​ച്ച​ചെ​യ്യു​ന്ന​തും ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​ൽ കാ​ണാ​മാ​യി​രു​ന്നു.

അ​ൽ​പ​സ​മ​യ​ത്തി​ന്​ ശേ​ഷം ‘നാ​സ’​യു​ടെ ദൗ​ത്യം നീ​ട്ടി​യ​താ​യ അ​റി​യി​പ്പ്​ വ​ന്ന​ശേ​ഷ​മാ​ണ്​ ട്വി​റ്റ​റി​ൽ പ്ര​തീ​ക്ഷാ​പൂ​ർ​വ​മാ​യ പ്ര​തി​ക​ര​ണം കു​റി​ച്ച​ത്.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ‘റാ​ശി​ദ്’​ റോ​വ​ർ വി​ക്ഷേ​പി​ച്ച​പ്പോ​ഴും ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ എ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം ശൈ​ഖ്​ ഹം​ദാ​ൻ ച​രി​ത്ര​നി​മി​ഷം വീ​ക്ഷി​ച്ചി​രു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100230/even-if-the-campaign-is-extended-the-aspirations-of-the-state-are-high-bye-crown-prince)