യുഎഇയിലെ പള്ളികളില്‍ നാളെ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന

യുഎഇയിലെ പള്ളികളില്‍ നാളെ മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന
Nov 11, 2021 12:14 PM | By Shalu Priya

അബുദാബി : യുഎഇയിലെ (UAE) പള്ളികളില്‍ വെള്ളിയാഴ്‍ച മഴയ്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന (rain seeking prayer) നടക്കും. യുഎഇ പ്രസിഡന്റ് (UAE President) ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് മഴ തേടിയുള്ള നമസ്‍കാരമായ 'സലാത്തുല്‍ ഇസ്‍തിസ്‍ഖാ' നിര്‍വഹിക്കാന്‍ രാജ്യത്തെ ജനങ്ങളോട് കഴിഞ്ഞയാഴ്‍ച ആഹ്വാനം ചെയ്‍ത്.

വിവിധ എമിറേറ്റുകളില്‍ പ്രത്യേക നമസ്‍കാരം നടക്കുന്ന സമയം യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്‍തിട്ടുണ്ട്. അബുദാബി - ഉച്ചയ്‍ക്ക് 12 മണി, ദുബൈ - രാവിലെ 11.56, ഷാര്‍ജ - രാവിലെ 11.55, അജ്‍മാന്‍ - രാവിലെ 11.54, ഉമ്മുല്‍ഖുവൈന്‍ - രാവിലെ 11.54, റാസല്‍ഖൈമ - രാവിലെ 11.53, ഫുജൈറ - രാവിലെ 11.51, ഖോര്‍ഫുകാന്‍ - രാവിലെ 11.51, അല്‍ ഐന്‍ - രാവിലെ 11.54, അല്‍ ദഫ്‍റ - ഉച്ചയ്‍ക്ക് ശേഷം 12.02 എന്നിങ്ങനെയാണ് പ്രത്യേക പ്രാര്‍ത്ഥനയുടെ സമയം.

മഴയ്‍ക്കും ദൈവാനുഗ്രഹത്തിനും വേണ്ടി രാജ്യത്തെ എല്ലാ മുസ്‍ലിംകളും പ്രവാചകചര്യ അനുസരിച്ച് പ്രാര്‍ത്ഥിക്കണമെന്നാണ് പ്രസിഡന്റിന്റെ നിര്‍ദേശം. യുഎഇയില്‍ ഇതാദ്യമായല്ല മഴയ്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടക്കുന്നത്.

2020, 2017, 2014, 2011, 2010 വര്‍ഷങ്ങളിലും ഇത്തരത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരുന്നു. കഴിഞ്ഞ ആഴ്‍ചകളില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ഖത്തര്‍ അമീര്‍ ശൈഖ് ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയും അതത് രാജ്യങ്ങളില്‍ മഴയ്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

Special prayer for rain tomorrow in churches in the UAE

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories