---
title: "ഷാർജയിൽ ലൈസൻസ് പുതുക്കൽ മൊബൈൽ പൊലീസ് സ്റ്റേഷൻ വഴിയും ല​ഭ്യ​മാ​കും"
english_title: "In Sharjah, license renewal will also be available through the mobile police station"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100306/in-sharjah-license-renewal-will-also-be-available-through-the-mobile-police-station"
published_at: "2023-02-28T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdd423747cb_sharja.jpg"
keywords: []
---

# ഷാർജയിൽ ലൈസൻസ് പുതുക്കൽ മൊബൈൽ പൊലീസ് സ്റ്റേഷൻ വഴിയും ല​ഭ്യ​മാ​കും

> **Lead Summary:** **ഷാ​ർ​ജ:** എ​മി​റേ​റ്റി​ൽ ലൈ​സ​ൻ​സ് പു​തു​ക്ക​ൽ, നേ​ത്ര​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ഇ​നി​മു​ത​ൽ മൊ​ബൈ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ വ​ഴി​യും ല​ഭ്യ​മാ​കും.

## Article Content

**ഷാ​ർ​ജ:** എ​മി​റേ​റ്റി​ൽ ലൈ​സ​ൻ​സ് പു​തു​ക്ക​ൽ, നേ​ത്ര​പ​രി​ശോ​ധ​ന തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ ഇ​നി​മു​ത​ൽ മൊ​ബൈ​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ വ​ഴി​യും ല​ഭ്യ​മാ​കും.

മൊ​ബൈ​ൽ സ്റ്റേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പു​തി​യ സേ​വ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.എ​മി​റേ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് 35ല​ധി​കം ക്രി​മി​ന​ൽ, ട്രാ​ഫി​ക് സേ​വ​ന​ങ്ങ​ൾ ​ഇ​തു​വ​ഴി ല​ഭ്യ​മാ​കും.

എ​മി​റേ​റ്റി​ലെ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളെ സ​മീ​പി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യാ​ണ് അ​ടു​ത്ത​കാ​ല​ത്ത് മൊ​ബൈ​ൽ സ്റ്റേ​ഷ​നു​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​തു​വ​ഴി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ലും സൗ​ക​ര്യ​ത്തി​ലും സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്നു​ണ്ട്.

നേ​ത്ര​പ​രി​ശോ​ധ​ന, വാ​ഹ​ന ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ൽ തു​ട​ങ്ങി 13 സേ​വ​ന​ങ്ങ​ൾ മൊ​ബൈ​ൽ സ്റ്റേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​നു​വ​രി മു​ത​ൽ മൊ​ബൈ​ൽ സെ​ന്‍റ​ർ വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കി​വ​രു​ന്ന​ത് മാ​ർ​ച്ച് വ​രെ തു​ട​രും.

ഷാ​ർ​ജ​യി​ലെ അ​ൽ ബ​ദാ​യി​ർ, ക​ൽ​ബ, മ​ലീ​ഹ വി​ല്ലേ​ജ്, എ​മി​റേ​റ്റി​ലെ​യും അ​ൽ ദൈ​ദ് എ​ക്‌​സ്‌​പോ​യി​ലെ​യും സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, സ​ബ​ർ​ബ് കൗ​ൺ​സി​ൽ അ​ൽ നൂ​ഫ്, അ​ൽ ഹം​രി​യ സൊ​സൈ​റ്റി, ദി​ബ്ബ തു​ട​​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് നി​ല​വി​ൽ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100306/in-sharjah-license-renewal-will-also-be-available-through-the-mobile-police-station)