---
title: " ഇ​ന്ത്യ​ൻ ബാ​ങ്കാ​യ ബാ​ങ്ക്​ ഓ​ഫ്​ ബ​റോ​ഡ അ​ൽ​ഐ​ൻ ശാ​ഖ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്നു"
english_title: "Bank of Baroda All India branch of Indian Bank to cease operations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100308/bank-of-baroda-all-india-branch-of-indian-bank-to-cease-operations"
published_at: "2023-02-28T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdd54eb8665_nabk_of_baroda.jpg"
keywords: []
---

#  ഇ​ന്ത്യ​ൻ ബാ​ങ്കാ​യ ബാ​ങ്ക്​ ഓ​ഫ്​ ബ​റോ​ഡ അ​ൽ​ഐ​ൻ ശാ​ഖ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്നു

> **Lead Summary:** **അ​ൽ​ഐ​ൻ: **അ​ൽ​ഐ​നി​ലെ ഇ​ന്ത്യ​ൻ ബാ​ങ്കാ​യ ബാ​ങ്ക്​ ഓ​ഫ്​ ബ​റോ​ഡ അ​ൽ​ഐ​ൻ ശാ​ഖ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്നു. അ​ക്കൗ​ണ്ടു​ക​ൾ ക്ലോ​സ് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​ർ​ച്ച് 22നു​മു​മ്പ്​ പ്ര​ത്യേ​ക ചാ​ർ​ജോ പി​ഴ​യോ കൂ​ടാ​തെ അ​ക്കൗ​ണ്ടു​ക​ൾ ക്ലോ​സ് ചെ​യ്യാം.

## Article Content

**അ​ൽ​ഐ​ൻ: **അ​ൽ​ഐ​നി​ലെ ഇ​ന്ത്യ​ൻ ബാ​ങ്കാ​യ ബാ​ങ്ക്​ ഓ​ഫ്​ ബ​റോ​ഡ അ​ൽ​ഐ​ൻ ശാ​ഖ പ്ര​വ​ർ​ത്ത​നം നി​ർ​ത്തു​ന്നു. അ​ക്കൗ​ണ്ടു​ക​ൾ ക്ലോ​സ് ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മാ​ർ​ച്ച് 22നു​മു​മ്പ്​ പ്ര​ത്യേ​ക ചാ​ർ​ജോ പി​ഴ​യോ കൂ​ടാ​തെ അ​ക്കൗ​ണ്ടു​ക​ൾ ക്ലോ​സ് ചെ​യ്യാം.

അ​തേ​സ​മ​യം, ഇ​തേ ബാ​ങ്കി​ൽ തു​ട​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക്​ അ​ബൂ​ദ​ബി​യി​ലെ ബ്രാ​ഞ്ചി​ൽ നി​ന്ന്​ സേ​വ​നം ല​ഭ്യ​മാ​കു​മെ​ന്നും ബാ​ങ്ക് ഉ​പ​ഭോ​ക്താ​ക്ക​ളെ അ​റി​യി​ച്ചു. മ​ല​യാ​ളി​ക​ൾ അ​ട​ക്കം നി​ര​വ​ധി ഇ​ന്ത്യ​ൻ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ക്കൗ​ണ്ടു​ക​ൾ ബാ​ങ്ക്​ ഓ​ഫ്​ ബ​റോ​ഡ​യി​ലു​ണ്ട്.

ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള അ​ക്കൗ​ണ്ടു​ക​ളും ഈ ​ബാ​ങ്കി​ലു​ണ്ട്. ശാ​ഖ പൂ​ട്ടു​ക​യും മു​ഴു​വ​ൻ സ​ർ​വി​സു​ക​ളും അ​ബൂ​ദ​ബി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്യു​മ്പോ​ൾ സാ​ധാ​ര​ണ​ക്കാ​രാ​യ ജോ​ലി​ക്കാ​രാ​ണ് ഏ​റെ പ്ര​യാ​സ​പ്പെ​ടു​ക.

വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജോ​ലി​ക്കാ​ർ ത​ങ്ങ​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മ​റ്റു ബാ​ങ്കു​ക​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. ബാ​ങ്കു​മാ​യി നേ​രി​ട്ടു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് അ​ബൂ​ദ​ബി​യി​ലെ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ പോ​വു​ക എ​ന്ന​ത് ഏ​റെ പ്ര​യാ​സ​ക​ര​മാ​ണ്.

ഒ​രു വ​ർ​ഷം മു​മ്പ്​ അ​ൽ​ഐ​ൻ ശാ​ഖ അ​ട​ച്ചു​പൂ​ട്ടാ​ൻ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു​വെ​ന്നും അ​തി​നാ​യി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്കി​ൽ​നി​ന്ന് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100308/bank-of-baroda-all-india-branch-of-indian-bank-to-cease-operations)