---
title: "ഹൃദയാഘാതം മൂലം കർണാടക സ്വദേശി ജുബൈലിൽ മരിച്ചു "
english_title: "A native of Karnataka died due to heart attack in Jubail"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100334/a-native-of-karnataka-died-due-to-heart-attack-in-jubail"
published_at: "2023-02-28T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fde65ea042b_death_gcc_2.jpg"
keywords: []
---

# ഹൃദയാഘാതം മൂലം കർണാടക സ്വദേശി ജുബൈലിൽ മരിച്ചു 

> **Lead Summary:** **ജുബൈൽ: **കർണാടക ചിക്കമംഗ്ലൂർ സ്വദേശി കല്യാൺ കുമാർ ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു. ‘സമാസ്‌കോ’ എന്ന സ്വകാര്യ കമ്പനിയിൽ ഇലക്ട്രിഷ്യനായിരുന്നു.

## Article Content

**ജുബൈൽ: **കർണാടക ചിക്കമംഗ്ലൂർ സ്വദേശി കല്യാൺ കുമാർ ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു. ‘സമാസ്‌കോ’ എന്ന സ്വകാര്യ കമ്പനിയിൽ ഇലക്ട്രിഷ്യനായിരുന്നു.

ഹൃദയാഘാതത്തെ തുടർന്ന് ജുബൈൽ അൽമന ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഒരു മാസം മുമ്പാണ് കല്യാൺ അവധി കഴിഞ്ഞു നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.

മൃതദേഹം അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേനവ വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. ഭാര്യ: മേഘനാ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100334/a-native-of-karnataka-died-due-to-heart-attack-in-jubail)