---
title: "യു.എ.ഇയിൽ മാർച്ച്​ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ വില വർധിച്ചു, ഡീസലിന്​ കുറഞ്ഞു "
english_title: "Fuel prices for the month of March have been announced in the UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100338/fuel-prices-for-the-month-of-march-have-been-announced-in-the-uae"
published_at: "2023-02-28T17:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdea1f56859_UAE_PETROL.jpg"
keywords: []
---

# യു.എ.ഇയിൽ മാർച്ച്​ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ വില വർധിച്ചു, ഡീസലിന്​ കുറഞ്ഞു 

> **Lead Summary:** **ദുബൈ:** യു.എ.ഇയിൽ മാർച്ച്​ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ വില വർധിച്ചപ്പോൾ ഡീസലിന്​ വില കുറഞ്ഞു.സൂപ്പർ 98 പെട്രോളിന്​ ഫെബ്രുവരിയെ അ​പേക്ഷിച്ച്​ നാല്​ ഫിൽസാണ്​ വർധിച്ചത്​.

## Article Content

**ദുബൈ:** യു.എ.ഇയിൽ മാർച്ച്​ മാസത്തെ ഇന്ധന വില പ്രഖ്യാപിച്ചു. പെട്രോൾ വില വർധിച്ചപ്പോൾ ഡീസലിന്​ വില കുറഞ്ഞു.സൂപ്പർ 98 പെട്രോളിന്​ ഫെബ്രുവരിയെ അ​പേക്ഷിച്ച്​ നാല്​ ഫിൽസാണ്​ വർധിച്ചത്​.

കഴിഞ്ഞ മാസം ലിറ്ററിന്​ 3.05 ദിർഹമായിരുന്നത്​ മാർച്ചിൽ 3.09 ദിർഹമാകും. സ്​പെഷ്യൽ 95 പെട്രോൾ നിരക്ക് 2.93 ദിർഹമിൽ നിന്ന്​ 2.97 ദിർഹമായി ഉയരും.

ഇപ്ലസ്​ പെട്രോൾ നിരക്ക്​ 2.86 ദിർഹമിൽ നിന്ന്​ 2.90 ദി​ർഹമാകും.അതേസമയം, ഡീസൽ വിലയിൽ 24 ഫിൽസിന്‍റെ കുറവുണ്ടാകും. 3.38 ദിർഹമായിരുന്നത് 3.14 ദിർഹമായാണ്​ കുറയുന്നത്​.

ഇതോടെ, വിവിധ എമിറേറ്റുകളിലെ ടാക്സി നിരക്കുകളിലും മാറ്റമുണ്ടാകും. ഇന്ധന വിലക്കനുസരിച്ച്​ ടാക്സി നിരക്കുകൾ വ്യത്യാസപ്പെടാറുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100338/fuel-prices-for-the-month-of-march-have-been-announced-in-the-uae)