---
title: "കുവൈത്തില്‍ നിന്ന് വന്ന ഇന്ത്യൻ ഉംറ സംഘം അപകടത്തില്‍ പെട്ടു; മഹാരഷ്ട്ര സ്വദേശികളായ ദമ്പതികള്‍ മരിച്ചു "
english_title: "Couple dies in Umrah group accident"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100423/couple-dies-in-umrah-group-accident"
published_at: "2023-02-28T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe33316641c_DEATH_GCC_3.jpg"
keywords: []
---

# കുവൈത്തില്‍ നിന്ന് വന്ന ഇന്ത്യൻ ഉംറ സംഘം അപകടത്തില്‍ പെട്ടു; മഹാരഷ്ട്ര സ്വദേശികളായ ദമ്പതികള്‍ മരിച്ചു 

> **Lead Summary:** **റിയാദ്: **കുവൈത്തില്‍ നിന്ന് വന്ന ഇന്ത്യക്കാരുടെ ഉംറ സംഘം അപകടത്തില്‍ പെട്ട് ദമ്പതികള്‍ മരിച്ചു. മഹാരാഷ്​ട്ര പുണെ സ്വദേശി മെഹ്ദി സാബിര്‍ താജ് , ഭാര്യ മുംബൈ കാണ്ടിവിളി വൊഹ്‌റ കോളനി സ്വദേശി ബാത്തൂല്‍ സാബിര്‍ എന്നിവരാണ് മരിച്ചത്.

## Article Content

**റിയാദ്: **കുവൈത്തില്‍ നിന്ന് വന്ന ഇന്ത്യക്കാരുടെ ഉംറ സംഘം അപകടത്തില്‍ പെട്ട് ദമ്പതികള്‍ മരിച്ചു. മഹാരാഷ്​ട്ര പുണെ സ്വദേശി മെഹ്ദി സാബിര്‍ താജ് , ഭാര്യ മുംബൈ കാണ്ടിവിളി വൊഹ്‌റ കോളനി സ്വദേശി ബാത്തൂല്‍ സാബിര്‍ എന്നിവരാണ് മരിച്ചത്.

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്​സക്ക്​ സമീപം അല്‍റഫഅ റോഡിലെ ഹഫറുല്‍ അതശ് മരുഭൂമിയില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിയുകയായിരുന്നു.

കുടെയുണ്ടായിരുന്ന മകന്‍ അലി മെഹ്ദി, ഡ്രൈവര്‍ അബ്ബാസ്, ഭാര്യ ഫാത്തിമ എന്നിവര്‍ക്ക് നിസാര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.

പുറത്തറിയാൻ വൈകി.അല്‍റഫഅ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ചൊവ്വാഴ്​ച ഖബറടക്കി. റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ്​ ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, വൈസ് ചെയര്‍മാന്‍ മഹബൂബ്, നസീര്‍ മറ്റത്തൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100423/couple-dies-in-umrah-group-accident)