---
title: "ഷാർജയിൽ 35 ശതമാനം വരെ ട്രാഫിക് പിഴ ഇളവ്; ഇളവ് നിലവിൽ വരിക ഏപ്രിൽ മുതൽ "
english_title: "Up to 35 percent discount on traffic fines in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100426/up-to-35-percent-discount-on-traffic-fines-in-sharjah"
published_at: "2023-02-28T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe3512b60d9_SHARJAH_TRAFFIC_POLICE.jpg"
keywords: []
---

# ഷാർജയിൽ 35 ശതമാനം വരെ ട്രാഫിക് പിഴ ഇളവ്; ഇളവ് നിലവിൽ വരിക ഏപ്രിൽ മുതൽ 

> **Lead Summary:** **ഷാർജ: **എമിറേറ്റിൽ ഏപ്രിൽ 1മുതൽ ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ച്​ അധികൃതർ. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും കൗൺസിൽ വൈസ് ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ ചേർന്ന ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.

## Article Content

**ഷാർജ: **എമിറേറ്റിൽ ഏപ്രിൽ 1മുതൽ ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ച്​ അധികൃതർ. ഷാർജ ഡെപ്യൂട്ടി ഭരണാധികാരിയും കൗൺസിൽ വൈസ് ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സാലിം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിൽ ചേർന്ന ഷാർജ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് തീരുമാനം.

ഇതുപ്രകാരം നിയമലംഘനം നടന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പണമടച്ചാൽ 35 ശതമാനം ഇളവ് ലഭിക്കും. കൂടാതെ പിടിച്ചെടുക്കലിൽ നിന്നും വാഹനത്തെ ഒഴിവാക്കാനും കഴിയും.

എന്നാൽ 60 ദിവസത്തിന് ശേഷമാണെങ്കിൽ 25 ശതമാനം ഇളവും ലഭിക്കും. നിയമലംഘനം നടന്ന തീയതി മുതൽ ഒരു വർഷം കഴിഞ്ഞിട്ടും പിഴ അടച്ചിട്ടില്ലെങ്കിൽ വാഹനമോടിക്കുന്നവർ പിഴ മുഴുവനായി അടക്കേണ്ടിവരും.

കൂടാതെ പിന്നീട് പിഴ ചുമത്തിയാൽ വാഹനം കണ്ടുകെട്ടുകയും ചെയ്യും. ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ ഒഴിവാക്കിയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇളവുകൾ 2023 മുഴുവൻ നടപ്പാക്കുമെന്ന്​ ഷാർജ പൊലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അൽ ഷംസി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100426/up-to-35-percent-discount-on-traffic-fines-in-sharjah)