---
title: "ഇ​ത്തി​ഹാ​ദ് എ​യ​ർ​ലൈ​ൻ​സ്; ഓ​ൺ​ലൈ​ൻ ചെ​ക് ഇ​ൻ സം​വി​ധാ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്നു "
english_title: "Etihad Airlines Online Check-in System Temporary It stops"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100539/etihad-airlines-online-check-in-system-temporary-it-stops"
published_at: "2023-03-01T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff05fc4d4fb_ETHIHAD_AIRWAYS.jpg"
keywords: []
---

# ഇ​ത്തി​ഹാ​ദ് എ​യ​ർ​ലൈ​ൻ​സ്; ഓ​ൺ​ലൈ​ൻ ചെ​ക് ഇ​ൻ സം​വി​ധാ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്നു 

> **Lead Summary:** **അ​ബൂ​ദ​ബി: **ഇ​ത്തി​ഹാ​ദ് എ​യ​ർ​ലൈ​ൻ​സ് ത​ങ്ങ​ളു​ടെ ഓ​ൺ​ലൈ​ൻ ചെ​ക് ഇ​ൻ സം​വി​ധാ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്നു. മാ​ർ​ച്ച് നാ​ല് മു​ത​ൽ 12 വ​രെ ഒ​മ്പ​ത് ദി​വ​സ​മാ​ണ് ഈ ​സൗ​ക​ര്യം നി​ർ​ത്തി​വെ​ക്കു​ക.

## Article Content

**അ​ബൂ​ദ​ബി: **ഇ​ത്തി​ഹാ​ദ് എ​യ​ർ​ലൈ​ൻ​സ് ത​ങ്ങ​ളു​ടെ ഓ​ൺ​ലൈ​ൻ ചെ​ക് ഇ​ൻ സം​വി​ധാ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ക്കു​ന്നു. മാ​ർ​ച്ച് നാ​ല് മു​ത​ൽ 12 വ​രെ ഒ​മ്പ​ത് ദി​വ​സ​മാ​ണ് ഈ ​സൗ​ക​ര്യം നി​ർ​ത്തി​വെ​ക്കു​ക.

അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​ർ ഒ​ഴി​കെ മ​റ്റു​ള്ള​വ​ർ​ക്ക് ഓ​ൺ​ലൈ​ൻ ചെ​ക് ഇ​ൻ സൗകര്യമുണ്ടാ​കി​ല്ല. പു​റ​പ്പെ​ടു​ന്ന​തി​ന് നാ​ലു മ​ണി​ക്കൂ​ർ മു​മ്പ് മു​ത​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നേ​രി​ട്ടെ​ത്തി ചെ​ക് ഇ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കേ​ണ്ടി​വ​രും.

ഓ​ൺ​ലൈ​ൻ ചെ​ക് ഇ​ൻ സം​വി​ധാ​ന​ത്തി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. അ​തേ​സ​മ​യം, അ​ബൂ​ദ​ബി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഓ​ൺ​ലൈ​ൻ ചെ​ക്ക് ഇ​ൻ സൗ​ക​ര്യം ത​ട​സ്സ​പ്പെ​ടി​ല്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100539/etihad-airlines-online-check-in-system-temporary-it-stops)