കുട്ടിയുടെ മുഖത്ത് പൊള്ളലേറ്റ സംഭവത്തില്‍ നഴ്‍സറി ഉടമയ്ക്കും ടീച്ചർക്കുമെതിരെ കോടതി

കുട്ടിയുടെ മുഖത്ത് പൊള്ളലേറ്റ സംഭവത്തില്‍ നഴ്‍സറി ഉടമയ്ക്കും ടീച്ചർക്കുമെതിരെ കോടതി
Nov 11, 2021 02:11 PM | By Shalu Priya

അബുദാബി : വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് പൊള്ളലേറ്റ (face burns) സംഭവത്തില്‍ നഴ്‍സറി സ്‍കൂള്‍ ഉടമയും ടീച്ചറും (nursary school owner and teacher) നഷ്‍ടപരിഹാരം നല്‍കാന്‍ വിധി (compensation). ഇരുവരും ചേര്‍ന്ന് കുട്ടിയുടെ രക്ഷിതാവിന് 10,000 ദിര്‍ഹം നല്‍കണമെന്നാണ് അബുദാബി കോടതി (Abu dhabi court) വിധിച്ചിരിക്കുന്നത്. ഇവരുടെ അശ്രദ്ധയാണ് കുട്ടിക്ക് പൊള്ളലേല്‍ക്കുന്നതിന് കാരണമായതെന്നും കോടതി കണ്ടെത്തി.

ചൂടാക്കിയ വാക്സ് മുഖത്ത് വീണാണ് കുട്ടിക്ക് പൊള്ളലേറ്റത്. അധ്യാപകന്‍ വാക്സ് പേസ്റ്റ് അശ്രദ്ധമായി കുട്ടിയുടെ ക്ലാസ് മുറിയില്‍ വെച്ചിട്ട് പോവുകയായിരുന്നുവെന്നും അത് കാരണം കുട്ടിക്ക് രണ്ടാം ഡിഗ്രി തീവ്രതയിലുള്ള പൊള്ളലേറ്റുവെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു.

കുട്ടിക്ക് പൊള്ളലേറ്റത് കാരണം തനിക്കും കുടുംബത്തിനുമുണ്ടായ നഷ്‍ടങ്ങള്‍ക്ക് പകരമായി നഷ്‍ടപരിഹാരം വേണമെന്നാണ് അച്ഛന്‍ ആവശ്യപ്പെട്ടത്. അപകടം കാരണം കുട്ടിയെ ചികിത്സിക്കാനും മറ്റ് കാര്യങ്ങള്‍ക്കുമായി താന്‍ പണം ചെലവഴിക്കേണ്ടി വന്നുവെന്നും ഇത് സ്‍കൂള്‍ ഉടമയില്‍ നിന്നും അധ്യാപകനില്‍ നിന്നും ഈടാക്കണമെന്നുമായിരുന്നു പിതാവിന്റെ ആവശ്യം.

കുട്ടിക്ക് രണ്ടാം ഡിഗ്രിയിലുള്ള പൊള്ളലേറ്റിരുന്നുവെന്ന് കോടതി നിയോഗിച്ച ഫോറന്‍സിക് ഡോക്ടറും റിപ്പോര്‍ട്ട് നല്‍കി. മുറിവ് ചികിത്സിച്ചുവെന്നും കുട്ടിയുടെ ശരീരത്തില്‍ ഇപ്പോള്‍ അടയാളങ്ങളൊന്നും ബാക്കിയില്ലെന്നും സ്ഥിരമായ വൈകല്യമൊന്നും സംഭവിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസ് ആദ്യം പരിഗണിച്ച അബുദാബി ക്രിമിനല്‍ കോടതി അധ്യാപകനും സ്‍കൂള്‍ ഉടമയ്‍ക്കും 15,000 ദിര്‍ഹം വീതം പിഴ വിധിച്ചിരുന്നു. നഷ്‍ടപരിഹാരം തേടി കുട്ടിയുടെ പിതാവ് സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇരുവരും ചേര്‍ന്ന് 10,000 ദിര്‍ഹം നഷ്‍ടപരിഹാരം നല്‍കണമെന്നും കുട്ടിയുടെ പിതാവിന്റെ കോടതി ചെലവുകള്‍ വഹിക്കണമെന്നും ഉത്തരവിട്ടത്.

Court against nursery owner and teacher in case of child face burns

Next TV

Related Stories
കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്‍തു

Aug 8, 2022 09:35 AM

കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്‍തു

കുവൈത്തില്‍ പ്രമുഖ നടിയെ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ്...

Read More >>
സൗദിയില്‍ നിയമവിരുദ്ധ ഗുളികകളുമായി വിദേശിയെ പിടികൂടി

Aug 8, 2022 07:48 AM

സൗദിയില്‍ നിയമവിരുദ്ധ ഗുളികകളുമായി വിദേശിയെ പിടികൂടി

സൗദിയില്‍ നിയമവിരുദ്ധ ഗുളികകളുമായി വിദേശിയെ...

Read More >>
സൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു

Aug 7, 2022 08:13 PM

സൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു വീണു

സൗദിയില്‍ ചെറുവിമാനം കടലില്‍ തകര്‍ന്നു...

Read More >>
പക്ഷാഘാതം ബാധിച്ച പ്രവാസി മലയാളിയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു

Aug 7, 2022 08:51 AM

പക്ഷാഘാതം ബാധിച്ച പ്രവാസി മലയാളിയെ തുടര്‍ ചികിത്സക്കായി നാട്ടിലെത്തിച്ചു

പക്ഷാഘാതം ബാധിച്ച പ്രവാസി മലയാളിയെ തുടര്‍ ചികിത്സക്കായി...

Read More >>
നാട്ടില്‍ നിന്നെത്തിച്ച യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ നടപടി

Aug 7, 2022 07:17 AM

നാട്ടില്‍ നിന്നെത്തിച്ച യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ നടപടി

നാട്ടില്‍ നിന്നെത്തിച്ച യുവതികളെ ഉപയോഗിച്ച് പെണ്‍വാണിഭ കേന്ദ്രം നടത്തിയ മൂന്ന് പ്രവാസി വനിതകള്‍ക്കെതിരെ...

Read More >>
ഒമാനില്‍ വീട്ടില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

Aug 6, 2022 01:03 PM

ഒമാനില്‍ വീട്ടില്‍ തീപിടിത്തം; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്

ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഒരു വീട്ടില്‍ തീപിടിത്തം....

Read More >>
Top Stories