ഒമാനിൽ വാ​രാ​ന്ത്യ അ​വ​ധി മൂ​ന്നു​ദി​വ​സ​മാ​ക്കില്ലെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി

ഒമാനിൽ വാ​രാ​ന്ത്യ അ​വ​ധി മൂ​ന്നു​ദി​വ​സ​മാ​ക്കില്ലെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി
Mar 1, 2023 03:58 PM | By Nourin Minara KM

മ​സ്ക​ത്ത്: ഒ​മാ​നി​ലെ വാ​രാ​ന്ത്യ അ​വ​ധി ര​ണ്ടു​ദി​വ​സ​ത്തി​ന് പ​ക​രം മൂ​ന്നു​ദി​വ​സ​മാ​യി ഉ​യ​ർ​ത്താ​ൻ നി​ല​വി​ൽ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന് തൊ​ഴി​ൽ മ​ന്ത്രി ഡോ. ​മ​ഹ​ദ് ബി​ൻ സെ​യ്ദ് ബി​ൻ അ​ലി ബാ​വോ​യ്ൻ വ്യ​ക്ത​മാ​ക്കി.

ഔ​ദ്യോ​ഗി​ക പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ നാ​ലാ​യി കു​റ​ക്കു​മോ​യെ​ന്ന് തി​ങ്ക​ളാ​ഴ്ച ശൂ​റാ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അം​ഗം ചോ​ദി​ച്ചി​രു​ന്നു.

ശൂ​റാ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് ബി​ൻ ഹി​ലാ​ൽ അ​ൽ-​മ​വാ​ലി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ഒ​മ്പ​താം ടേ​മി​ന്റെ നാ​ലാ​മ​ത്​ വാ​ർ​ഷി​ക സി​റ്റി​ങ്ങി​ന്റെ ഏ​ഴാ​മ​ത്തെ പ​തി​വ് സെ​ഷ​നി​ലാ​യി​രു​ന്നു തൊ​ഴി​ൽ മ​ന്ത്രി​യു​ടെ മ​റു​പ​ടി.

നി​ര​വ​ധി രാ​ജ്യ​ങ്ങ​ളെ പി​ന്തു​ട​ർ​ന്ന്​ ഒ​മാ​നി​ലും പ്ര​വൃ​ത്തി ദി​വ​സം നാ​ലാ​ക്കു​മെ​ന്ന്​ ച​ർ​ച്ച​ക​ൾ ന​ട​ന്നി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ലാ​ണ്​ മ​ന്ത്രി​യു​ടെ മ​റു​പ​ടി​യോ​ടെ വ്യ​ക്ത​ത വ​ന്നി​രി​ക്കു​ന്ന​ത്.

ത​ന്ത്ര​പ്ര​ധാ​ന പ​ങ്കാ​ളി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് 2021 ജ​നു​വ​രി മു​ത​ൽ 2022 ഡി​സം​ബ​ർ വ​രെ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലാ​യി 86,530 പു​രു​ഷ-​വ​നി​ത പൗ​ര​ന്മാ​ർ​ക്ക്​​ തൊ​ഴി​ൽ ന​ൽ​കി​യ​താ​യി മ​ന്ത്രി പ​റ​ഞ്ഞു.​

ഒ​മാ​ൻ വി​ഷ​ൻ 2040ന്റെ ​ആ​ദ്യ എ​ക്സി​ക്യൂ​ട്ടി​വ് പ്ലാ​നി​ലെ മ​ന്ത്രാ​ല​യ​ത്തി​ന്റെ ന​യ​ങ്ങ​ൾ, പ​ദ്ധ​തി​ക​ൾ, പ​രി​പാ​ടി​ക​ൾ, പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ ജോ​ലി​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന നി​യ​മ​നി​ർ​മാ​ണ​ങ്ങ​ൾ, നി​യ​മ​ങ്ങ​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും മ​ന്ത്രി സം​സാ​രി​ച്ചു.

തൊ​ഴി​ലു​ക​ൾ സ്വ​​ദേ​ശി​വ​ത്​​ക​രി​ക്കു​ന്ന​തി​നാ​യി പു​തി​യ സം​വി​ധാ​നം ക​ണ്ടെ​ത്തു​ക, ദേ​ശീ​യ തൊ​ഴി​ൽ​ന​യം രൂ​പ​വ​ത്​​ക​രി​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി ത​ന്ത്ര​പ​ര​മാ​യ പ​രി​പാ​ടി​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ മ​ന്ത്രാ​ല​യം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

തൊ​ഴി​ൽ വി​പ​ണി​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ൻ​റോ​ൾ​മെ​ന്റി​നും സ്ഥി​ര​ത​ക്കും സം​ഭാ​വ​ന ന​ൽ​കു​ന്ന രീ​തി​യി​ൽ ഒ​മാ​നി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. മ​ന്ത്രാ​ല​യം 91 വ്യ​ത്യ​സ്ത സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

oman will not make weekend holiday three days

Next TV

Related Stories
#custody  | വിമാനത്താവളങ്ങളിൽ നിന്ന് ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 305 കാറുകൾ പിടികൂടി; നടപടി ശക്തമാക്കി അധികൃതർ

Mar 29, 2024 04:20 PM

#custody | വിമാനത്താവളങ്ങളിൽ നിന്ന് ലൈസൻസില്ലാതെ യാത്രക്കാരെ കയറ്റിയ 305 കാറുകൾ പിടികൂടി; നടപടി ശക്തമാക്കി അധികൃതർ

വാഹനം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാവുന്ന മുഴുവൻ ചെലവുകളും നിയമലംഘകർ തന്നെ വഹിക്കേണ്ടി വരുമെന്നും അതോറിറ്റി...

Read More >>
#death | പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു

Mar 29, 2024 03:41 PM

#death | പ്രവാസി മലയാളി ഷാർജയിൽ അന്തരിച്ചു

ഇൻ്റീരിയർ കമ്പനി നടത്തിവരികയായിരുന്ന ഇദ്ദേഹം ഓൺലൈൻ...

Read More >>
#Murdercase | ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ

Mar 29, 2024 10:15 AM

#Murdercase | ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ

കു​​ട്ടി​യു​ടെ മാ​താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ...

Read More >>
#death |പ്രവാസി മലയാളി  യുവാവ് ഒമാനിൽ അന്തരിച്ചു

Mar 29, 2024 06:40 AM

#death |പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

മസ്കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്ന ഫവാസ് സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു....

Read More >>
#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

Mar 28, 2024 09:44 AM

#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

കോ​ഴി​ക്കോ​ട്​ മു​ച്ചു​ന്തി, കു​റ്റി​ച്ചി​റ ചെ​റി​യ തോ​പ്പി​ല​ക​ത്ത്​ മാ​മു​ക്കോ​യ, ചെ​റു​വീ​ട്ടി​ൽ ആ​യി​ഷാ​ബി​ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ...

Read More >>
#death |  പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

Mar 27, 2024 08:38 PM

#death | പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

രോ​ഗം ഭേദമായ ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമായി വരികെ മൂന്ന് ദിവസം മുൻപ് ഫൈസലിന് പക്ഷാഘാതം...

Read More >>
Top Stories