---
title: "ദുബൈയിൽ കാണാതായ കോഴിക്കോട്​ സ്വദേശി ബാത്ത്​റൂമിൽ മരിച്ച നിലയിൽ"
english_title: "A native of Kozhikode, who went missing in Dubai, was found dead in the bathroom"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100638/a-native-of-kozhikode-who-went-missing-in-dubai-was-found-dead-in-the-bathroom"
published_at: "2023-03-01T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff60a5d29b5_death.jpg"
keywords: []
---

# ദുബൈയിൽ കാണാതായ കോഴിക്കോട്​ സ്വദേശി ബാത്ത്​റൂമിൽ മരിച്ച നിലയിൽ

> **Lead Summary:** **ദുബൈ : **ദുബൈയിൽ കാണാതായ കോഴിക്കോട്​ സ്വദേശിയെ ബാത്ത്​റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്​.എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ്​ രാമചന്ദ്രൻ ആണ്​ മരിച്ചത്​.

## Article Content

**ദുബൈ : **ദുബൈയിൽ കാണാതായ കോഴിക്കോട്​ സ്വദേശിയെ ബാത്ത്​റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞിപ്പാലം ബിലാത്തിക്കുളം കെ.എസ്​.എം.ബി കോളനിയിലെ താമസക്കാരനായ സഞ്ജയ്​ രാമചന്ദ്രൻ ആണ്​ മരിച്ചത്​.

ഇദ്ദേഹത്തെ ഫെബ്രുവരി 17 മുതൽ കാണാനില്ലെന്ന്​ കാണിച്ച്​ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്ന്​ പൊലീസ്​ നടത്തി അന്വേഷണത്തിലാണ്​​ ഇദ്ദേഹത്തെ താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ചതായി കണ്ടെത്തിയത്​.

ഖത്തറിലായിരുന്ന സഞ്ജയ്​ അടുത്തിടെയാണ് സന്ദർശക വിസയിൽ​ ദുബൈയിൽ എത്തിയത്​. ബർദുബൈയിലെ ഐ.ടി സ്ഥാപനത്തിൽ ബിസിനസ്​ ഡവലപ്​മെന്‍റ്​ മാനേജരായി ജോലി ചെയ്യുകയായിരുന്നു.

ദുബൈയിൽ മറ്റ്​ ബന്ധുക്കളില്ലാത്തതിനാൽ നാട്ടിൽനിന്ന്​ സഹോദരി സന്ധ്യയും ഭർത്താവ്​ വേണുഗോപാലും ബുധനാഴ്ച ദുബൈയിൽ എത്തുമെന്ന്​ അറിയിച്ചിട്ടുണ്ട്​.

പിതാവ്​: പരേതനായ രാമചന്ദ്രൻ മേനോൻ. മാതാവ്​: പരേതയായ ഉമ മേനോൻ. അവിവാഹിതനാണ്​. സംസ്കാരം ദുബൈയിൽ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100638/a-native-of-kozhikode-who-went-missing-in-dubai-was-found-dead-in-the-bathroom)