---
title: "വാ​റ്റ്​ ത​ട്ടി​പ്പ്​: ക​സ്റ്റം​സ്​ ക്ലി​യ​റി​ങ്​ ഏ​ജ​ന്റി​ന്​ അ​ഞ്ചു വ​ർ​ഷം ത​ട​വി​ന്​ നാ​ലാം ​ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു "
english_title: "Customs clearing agent sentenced to five years in prison for VAT fraud"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100641/customs-clearing-agent-sentenced-to-five-years-in-prison-for-vat-fraud"
published_at: "2023-03-01T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff622aa4637_VAT_THATTIPP.jpg"
keywords: []
---

# വാ​റ്റ്​ ത​ട്ടി​പ്പ്​: ക​സ്റ്റം​സ്​ ക്ലി​യ​റി​ങ്​ ഏ​ജ​ന്റി​ന്​ അ​ഞ്ചു വ​ർ​ഷം ത​ട​വി​ന്​ നാ​ലാം ​ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു 

> **Lead Summary:** **മ​നാ​മ:** വാ​റ്റ്​ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​സ്​​റ്റം​സ്​ ക്ലി​യ​റി​ങ്​ ഏ​ജ​ൻ​റി​നെ​ അ​ഞ്ചു​ വ​ർ​ഷം ത​ട​വി​ന്​ നാ​ലാം ​ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു.

## Article Content

**മ​നാ​മ:** വാ​റ്റ്​ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക​സ്​​റ്റം​സ്​ ക്ലി​യ​റി​ങ്​ ഏ​ജ​ൻ​റി​നെ​ അ​ഞ്ചു​ വ​ർ​ഷം ത​ട​വി​ന്​ നാ​ലാം ​ക്രി​മി​ന​ൽ കോ​ട​തി വി​ധി​ച്ചു.

21,520 ദീ​നാ​ർ പി​ഴ ഈ​ടാ​ക്കാ​നും വെ​ട്ടി​പ്പ്​ ന​ട​ത്തി​യ വാ​റ്റ്​ സം​ഖ്യ​യാ​യ 10,760 ദീ​നാ​ർ പ്ര​തി​യി​ൽ ​നി​ന്ന് ഈ​ടാ​ക്കാ​നും ത​ട്ടി​പ്പി​നു​പ​യോ​ഗി​ച്ച വ്യാ​ജ​രേ​ഖ​ക​ൾ ക​ണ്ടു​കെ​ട്ടാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ക​സ്​​റ്റം​സ്​ വി​ഭാ​ഗം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ പ്ര​തി​യെ ചോ​ദ്യം ചെ​യ്​​ത​ത്. വാ​റ്റ്​ ഭാ​ഗി​ക​മാ​യി അ​ട​ച്ച്​ 25 ഇ​ട​പാ​ടു​ക​ളാ​ണ്​ ​പ്ര​തി ന​ട​ത്തി​യ​താ​യി തെ​ളി​ഞ്ഞ​ത്.

വി​ദേ​ശ​ത്തു​നി​ന്ന് ബ​ഹ്​​റൈ​നി​ലേ​ക്ക്​ ച​ര​ക്കി​ട​പാ​ട്​ ന​ട​ത്തു​ന്ന​തി​നി​ടെ ഇ​തി​​ന്റെ യ​ഥാ​ർ​ഥ വി​ല മ​റ​ച്ചു​വെ​ച്ചാ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​ത്. ക​മ്പ​നി​യി​ൽ​നി​ന്ന് സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ ത​ട്ടി​പ്പ്​ മ​ന​സ്സി​ലാ​യ​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100641/customs-clearing-agent-sentenced-to-five-years-in-prison-for-vat-fraud)