---
title: "പ്രവാസികൾക്ക് കുടുംബാംഗങ്ങളെ കൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കാൻ പുതിയ നിബന്ധന ബാധകമാക്കി"
english_title: "New requirement for expatriates to bring family members to stay with them"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100680/new-requirement-for-expatriates-to-bring-family-members-to-stay-with-them"
published_at: "2023-03-01T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff82604d5a9_visa_.jpg"
keywords: []
---

# പ്രവാസികൾക്ക് കുടുംബാംഗങ്ങളെ കൊണ്ടുവന്ന് ഒപ്പം താമസിപ്പിക്കാൻ പുതിയ നിബന്ധന ബാധകമാക്കി

> **Lead Summary:** **അബുദാബി:** യുഎഇയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികൾക്ക് പുതിയ നിബന്ധന ബാധകമാക്കി അധികൃതർ. അഞ്ച് പേരെ സ്പോൺസർ ചെയ്യുന്ന പ്രവാസികൾക്ക് കുറഞ്ഞത് പതിനായിരം ദിർഹം മാസ ശമ്പളമുണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. ഇത് സംബന്ധിച്ച് ബുധനാഴ്ചയാണ് അറിയിപ്പ് പുറത്തിറങ്ങിയത്.

## Article Content

**അബുദാബി:** യുഎഇയിൽ കുടുംബാംഗങ്ങളെ കൊണ്ടുവരുന്ന പ്രവാസികൾക്ക് പുതിയ നിബന്ധന ബാധകമാക്കി അധികൃതർ. അഞ്ച് പേരെ സ്പോൺസർ ചെയ്യുന്ന പ്രവാസികൾക്ക് കുറഞ്ഞത് പതിനായിരം ദിർഹം മാസ ശമ്പളമുണ്ടായിരിക്കണമെന്നതാണ് പുതിയ വ്യവസ്ഥ. ഇത് സംബന്ധിച്ച് ബുധനാഴ്ചയാണ് അറിയിപ്പ് പുറത്തിറങ്ങിയത്.

കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിന് പ്രാബല്യത്തിൽ വന്ന യുഎഇ ക്യാബിനറ്റ് തീരുമാനപ്രകാരം രാജ്യത്തെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ ശംസിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യുന്ന പ്രവാസിക്ക് ഇതിന് ആവശ്യമായ താമസ സൗകര്യവും ഉണ്ടായിരിക്കണം.

ദിർഹമെങ്കിലും ആറ് കുടുംബാംഗങ്ങളെ സ്പോൺസർ ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവാസികൾക്ക് കുറഞ്ഞത് 15,000 മാസ ശമ്പളമുണ്ടായിരിക്കണം. ആറ് കുടുംബാംഗങ്ങളേക്കാൾ കൂടുതൽ പേരെ യുഎഇയിലേക്ക് കൊണ്ടുവന്ന് സ്വന്തം സ്പോൺസർഷിപ്പിൽ താമസിപ്പിക്കണമെങ്കിൽ, അത്തരം അപേക്ഷകൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി ഡയറക്ടർ ജനറൽ തന്നെ നേരിട്ട് പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100680/new-requirement-for-expatriates-to-bring-family-members-to-stay-with-them)