---
title: "ഖത്തറിൽ ഇന്ധനവിലയിൽ മാറ്റമില്ല; ഫെബ്രുവരിയിലെ നിരക്ക് തന്നെ തുടരും."
english_title: "No change in fuel prices in Qatar; Same rate as February"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100689/no-change-in-fuel-prices-in-qatar-same-rate-as-february"
published_at: "2023-03-01T23:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff8cd5af71f_petrol.jpg"
keywords: []
---

# ഖത്തറിൽ ഇന്ധനവിലയിൽ മാറ്റമില്ല; ഫെബ്രുവരിയിലെ നിരക്ക് തന്നെ തുടരും.

> **Lead Summary:** ** ദോഹ: **ദോഹയിൽ ഈ മാസവും ഇന്ധനവിലയിൽ മാറ്റമില്ല. ഫെബ്രുവരിയിലെ നിരക്ക് തന്നെ തുടരും. പെട്രോൾ പ്രീമിയം ലിറ്ററിന് 2 റിയാൽ, സൂപ്പറിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.

## Article Content

** ദോഹ: **ദോഹയിൽ ഈ മാസവും ഇന്ധനവിലയിൽ മാറ്റമില്ല. ഫെബ്രുവരിയിലെ നിരക്ക് തന്നെ തുടരും. പെട്രോൾ പ്രീമിയം ലിറ്ററിന് 2 റിയാൽ, സൂപ്പറിന് 2.10 റിയാൽ, ഡീസലിന് 2.05 റിയാൽ എന്നിങ്ങനെയാണ് നിരക്ക്.

രാജ്യാന്തര എണ്ണ വിപണിയിലെ നിരക്കനുസരിച്ചാണ് മാസംതോറും ഇന്ധനവില പുതുക്കുന്നത്. 2021 നവംബറിനു ശേഷം പെട്രോൾ സൂപ്പറിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റം വരുത്തിയിട്ടില്ല. പ്രീമിയം പെട്രോളിന്റെ വിലയിൽ മാത്രമാണ് ഏറ്റക്കുറച്ചിലുകളുള്ളത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100689/no-change-in-fuel-prices-in-qatar-same-rate-as-february)