---
title: "റെസിഡൻസ് വിസയിൽ ബന്ധുക്കളെ സ്പോൺസർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പുതുക്കി യുഎഇ"
english_title: "UAE revises rules related to sponsoring relatives on residence visas"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100717/uae-revises-rules-related-to-sponsoring-relatives-on-residence-visas"
published_at: "2023-03-02T08:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640013694f7e1_visa.jpg"
keywords: []
---

# റെസിഡൻസ് വിസയിൽ ബന്ധുക്കളെ സ്പോൺസർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പുതുക്കി യുഎഇ

> **Lead Summary:** **റെ**സിഡൻസ് വിസയിൽ ബന്ധുക്കളെ സ്പോൺസർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പുതുക്കി യുഎഇ. അഞ്ച് ബന്ധുക്കളെ റസിഡന്റ് വിസയിൽ രാജ്യത്ത് താമസിപ്പിക്കണമെങ്കിൽ യുഎഇ പ്രവാസികൾക്ക് കുറഞ്ഞത് 10,000 ദിർഹം പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം.

## Article Content

**റെ**സിഡൻസ് വിസയിൽ ബന്ധുക്കളെ സ്പോൺസർ ചെയ്യുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പുതുക്കി യുഎഇ. അഞ്ച് ബന്ധുക്കളെ റസിഡന്റ് വിസയിൽ രാജ്യത്ത് താമസിപ്പിക്കണമെങ്കിൽ യുഎഇ പ്രവാസികൾക്ക് കുറഞ്ഞത് 10,000 ദിർഹം പ്രതിമാസ ശമ്പളം ഉണ്ടായിരിക്കണം.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി ചെയർമാൻ അലി മുഹമ്മദ് അൽ ഷംസിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്ത് വിട്ടത്. സ്പോൺസർമാർക്ക് ഇവരെ പാർപ്പിക്കാൻ ആവശ്യമായ പാർപ്പിട സൗകര്യവും ഉണ്ടായിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.

കൂടാതെ, യുഎയിലേക്ക് ആറ് ബന്ധുക്കളെ സ്പോൺസർ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് കുറഞ്ഞത് 15,000 ദിർഹമെങ്കിലും ശമ്പളം ഉണ്ടായിരിക്കണം. മാത്രമല്ല, ആറിലധികം ബന്ധുക്കളെ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ അപേക്ഷകൾ ഡയറക്ടർ ജനറൽ പരിശോധിക്കും എന്ന ഉത്തരവ് വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100717/uae-revises-rules-related-to-sponsoring-relatives-on-residence-visas)