---
title: "ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന; ക​ഴി​ഞ്ഞ ​വ​ർ​ഷം സ​ഞ്ച​രി​ച്ച​ത് ഏ​ക​ദേ​ശം എ​ഴുപതുലക്ഷം പേർ "
english_title: "Increase in the number of passengers at Bahrain Airport"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100771/increase-in-the-number-of-passengers-at-bahrain-airport"
published_at: "2023-03-02T12:51:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64004f25a7397_BAHARAIN_AIRPORT.jpg"
keywords: []
---

# ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന; ക​ഴി​ഞ്ഞ ​വ​ർ​ഷം സ​ഞ്ച​രി​ച്ച​ത് ഏ​ക​ദേ​ശം എ​ഴുപതുലക്ഷം പേർ 

> **Lead Summary:** **മ​നാ​മ: **ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ട് വ​ഴി സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യെ​ന്ന് ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി.

## Article Content

**മ​നാ​മ: **ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ട് വ​ഴി സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യെ​ന്ന് ബ​ഹ്റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി.

ഏ​ക​ദേ​ശം എ​ഴുപതുലക്ഷം യാ​ത്ര​ക്കാ​രാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ട് വ​ഴി സ​ഞ്ച​രി​ച്ച​ത്. 2021ൽ ​ഇ​ത് മുപ്പതുലക്ഷമായിരു​ന്നു.

2019ൽ ​കോ​വി​ഡി​നു​മു​മ്പ് ഇ​ത് 96 ലക്ഷമായിരു​ന്നു. ബി.​എ.​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​യ​ർ​പോ​ർ​ട്ട് ഫെ​സി​ലി​റ്റേ​ഷ​ൻ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

ബി.​ഐ.​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​മ്മി​റ്റി അ​വ​ലോ​ക​നം ചെ​യ്തു. 2021ലെ ​വി​മാ​ന സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം 51000 ആ​യി​രു​ന്നെ​ങ്കി​ൽ 2021ൽ ​അ​ത് 82000 ആ​യി.

കോ​വി​ഡി​നു മു​മ്പു​ള്ള​തി​നേ​ക്കാ​ൾ 15 ശ​ത​മാ​നം മാ​ത്ര​മാ​ണ് കു​റ​ഞ്ഞ​ത്. കാ​ർ​ഗോ നീ​ക്ക​ത്തി​ലും മു​ൻ വ​ർ​ഷ​ത്തേ​ക്കാ​ൾ വ​ർ​ധ​ന​വു​ണ്ടാ​യി. 2021 ലെ 324000 ​ട​ണ്ണി​ൽ​നി​ന്ന് 379000 ട​ണ്ണാ​യി ഉ​യ​ർ​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100771/increase-in-the-number-of-passengers-at-bahrain-airport)