---
title: "മാ​ർ​ച്ച്​ പ​കു​തി​യോ​ടെ ഖത്തറിൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ് "
english_title: "Warning that the temperature will rise in Qatar in the middle of March"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100805/warning-that-the-temperature-will-rise-in-qatar-in-the-middle-of-march"
published_at: "2023-03-02T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64006d70dec8c_HIGH_TEMPERATURE.jpg"
keywords: []
---

# മാ​ർ​ച്ച്​ പ​കു​തി​യോ​ടെ ഖത്തറിൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​മെ​ന്ന്​ മു​ന്ന​റി​യി​പ്പ് 

> **Lead Summary:** **ദോ​ഹ: **മാ​ർ​ച്ച്​ പ​കു​തി​യോ​ടെ രാ​ജ്യ​ത്തെ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ്. ത​ണു​പ്പ്​ കാ​ലം മാ​റി, മാ​ർ​ച്ച്​ പ​കു​തി​യോ​ടെ ചെ​റി​യ ചൂ​ടി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

## Article Content

**ദോ​ഹ: **മാ​ർ​ച്ച്​ പ​കു​തി​യോ​ടെ രാ​ജ്യ​ത്തെ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​രു​മെ​ന്ന്​ കാ​ലാ​വ​സ്​​ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ്. ത​ണു​പ്പ്​ കാ​ലം മാ​റി, മാ​ർ​ച്ച്​ പ​കു​തി​യോ​ടെ ചെ​റി​യ ചൂ​ടി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ൽ കാ​റ്റ്​​വീ​ശാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഖ​ത്ത​ർ മീ​റ്റ​റോ​ള​ജി വി​ഭാ​ഗ​ത്തി​ന്റെ മാ​സാ​ന്ത കാ​ലാ​വ​സ്​​ഥാ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്​​ത​മാ​ക്കു​ന്നു.

21.9 ഡി​ഗ്രി​ സെ​ൽ​ഷ്യ​സാ​ണ്​ മാ​ർ​ച്ചി​ലെ ഏ​റ്റ​വും കൂ​ടി​യ താ​പ​നി​ല​യാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100805/warning-that-the-temperature-will-rise-in-qatar-in-the-middle-of-march)