---
title: "ഹൃദയാഘാതം; പാലക്കാട് സ്വദേശി അബൂദബിയിൽ നിര്യാതനായി "
english_title: "A native of Palakkad passed away in Abu Dhabi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100868/a-native-of-palakkad-passed-away-in-abu-dhabi"
published_at: "2023-03-02T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400952a39a93_death_gcc.jpg"
keywords: []
---

# ഹൃദയാഘാതം; പാലക്കാട് സ്വദേശി അബൂദബിയിൽ നിര്യാതനായി 

> **Lead Summary:** **അബൂദബി: **പാലക്കാട് സ്വദേശിയായ യുവാവ് അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കുമ്പിടി പെരുമ്പലം ആനക്കര രാരംകണ്ടത്ത് ഇബ്രാഹിം കുട്ടിയാണ്​ മരിച്ചത്​.

## Article Content

**അബൂദബി: **പാലക്കാട് സ്വദേശിയായ യുവാവ് അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കുമ്പിടി പെരുമ്പലം ആനക്കര രാരംകണ്ടത്ത് ഇബ്രാഹിം കുട്ടിയാണ്​ മരിച്ചത്​.

അബൂദബി മുസഫ ഷാബിയ 12ലെ ഫ്രഷ് ഫ്രൂട്ട് മാർട്ട് ശാഖയിൽ സെയിൽസ്മാനായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

സഹപ്രവർത്തകർ ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാരംകണ്ടത്ത് അലിക്കുട്ടിയുടെയും കാരപറമ്പിൽ ഉമൈബയുടെയും മകനാണ്.

ഭാര്യ: സഫ്ന. ഒരു കുട്ടിയുണ്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100868/a-native-of-palakkad-passed-away-in-abu-dhabi)