---
title: "ഉംറ തീർത്ഥാടകൻ ജിദ്ദയിൽ അന്തരിച്ചു "
english_title: "A native of Malappuram who had come to perform Umrah died in Jeddah."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100882/a-native-of-malappuram-who-had-come-to-perform-umrah-died-in-jeddah"
published_at: "2023-03-02T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400a96d2b5e5_death.jpg"
keywords: []
---

# ഉംറ തീർത്ഥാടകൻ ജിദ്ദയിൽ അന്തരിച്ചു 

> **Lead Summary:** **ജിദ്ദ: **ഉംറ നിർവ്വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം കാവുംപടി കല്ലിങ്ങൽ പറമ്പ് സ്വദേശി തേവർപറമ്പിൽ കുഞ്ഞി മുഹമ്മദ് (കുഞ്ഞിപ്പ കാക്ക-67) ആണ് മരിച്ചത്.

## Article Content

**ജിദ്ദ: **ഉംറ നിർവ്വഹിക്കാനെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം കാവുംപടി കല്ലിങ്ങൽ പറമ്പ് സ്വദേശി തേവർപറമ്പിൽ കുഞ്ഞി മുഹമ്മദ് (കുഞ്ഞിപ്പ കാക്ക-67) ആണ് മരിച്ചത്.

ജിദ്ദ കിംങ് അബ്ദുൽ അസീസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം ജിദ്ദയിൽ ഖബറടക്കുന്നതിനാവശ്യമായ നടപടികൾ ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിന്‍റെ നേതൃത്വത്തിൽ നടക്കുന്നു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100882/a-native-of-malappuram-who-had-come-to-perform-umrah-died-in-jeddah)