---
title: "ബന്ധുക്കളെ കുറിച്ച്​ വിവരമില്ല; പാലക്കാട്‌ സ്വദേശിയുടെ മൃതദേഹം ദുബൈയില മോർച്ചറിയിൽ "
english_title: "No information about relatives; The body of a native of Palakkad is in the mortuary in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100884/no-information-about-relatives-the-body-of-a-native-of-palakkad-is-in-the-mortuary-in-dubai"
published_at: "2023-03-02T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400aa8f232f0_death.jpg"
keywords: []
---

# ബന്ധുക്കളെ കുറിച്ച്​ വിവരമില്ല; പാലക്കാട്‌ സ്വദേശിയുടെ മൃതദേഹം ദുബൈയില മോർച്ചറിയിൽ 

> **Lead Summary:** **ദുബൈ: **ബന്ധുക്കളെ കുറിച്ച്​ വിവരം ലഭിക്കാത്തതിനാൽ പാലക്കാട്​ സ്വദേശിയുടെ മൃതദേഹം ദുബൈയി​ലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

## Article Content

**ദുബൈ: **ബന്ധുക്കളെ കുറിച്ച്​ വിവരം ലഭിക്കാത്തതിനാൽ പാലക്കാട്​ സ്വദേശിയുടെ മൃതദേഹം ദുബൈയി​ലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

വടക്കേത്തറ മേലാർക്കോഡ്‌ ഗ്രാമപറമ്പ്‌ വീട്ടിൽ പഴയന്‍റെയും പാറുവിന്‍റെയും മകൻ പ്രജീഷ്‌ കുമാർ (38) എന്നാണ്​ പാസ്​പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്​.

ദുബൈ പൊലീസും ഇന്ത്യൻ കോൺസുലേറ്റുമാണ്​ ഇക്കാര്യം അറിയച്ചതെന്നും ഇദ്ദേഹത്തെ അറിയാവുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്നും സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100884/no-information-about-relatives-the-body-of-a-native-of-palakkad-is-in-the-mortuary-in-dubai)