---
title: "റമദാൻ തിരക്ക്: മക്ക-മദീന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കും"
english_title: "Ramadan rush: Makkah-Madinah Haramain train services will be increased"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100922/ramadan-rush-makkah-madinah-haramain-train-services-will-be-increased"
published_at: "2023-03-02T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400d7f56e599_makka.jpg"
keywords: []
---

# റമദാൻ തിരക്ക്: മക്ക-മദീന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കും

> **Lead Summary:** **സൗദി അറേബ്യ **: റമദാനിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മക്ക-മദീന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് സൗദി അറേബ്യൻ റെയിൽവേ അറിയിച്ചു.

## Article Content

**സൗദി അറേബ്യ **: റമദാനിൽ തീർഥാടകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ മക്ക-മദീന ഹറമൈൻ ട്രെയിൻ സർവീസുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് സൗദി അറേബ്യൻ റെയിൽവേ അറിയിച്ചു.

ഹൈസ്പീഡ് ട്രെയിൻ സേവനം തീർഥാടകർ പ്രയോജനപ്പെടുത്തുന്നുണ്ടെന്നും റെയിൽവേ വ്യക്തമാക്കി.

453 കിലോ മീറ്റർ ദൈർഘ്യമുളള ഹൈസ്പീഡ് റെയിൽവേ ശൃംഖലയിൽ മക്ക, മദീന സ്‌റ്റേഷനുകൾക്ക് പുറമെ ജിദ്ദയിലെ സുലൈമാനിയ, ജിദ്ദ കിംഗ് അബ്ദുൽ എസീസ് എയർപോർട്ട്, റാബിഗ് കിംഗ് അബ്ദുല്ല എക്കണോമിക്‌സ് സിറ്റി ഉൾപ്പെടെ അഞ്ച് സ്‌റ്റേഷനുകളാണുളളത്.

റമദാനിൽ നൂറിലധികം സർവീസുകൾ നടത്താനാണ് പദ്ധതിയെന്ന് സൗദി അറേബ്യൻ റെയിൽവേ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100922/ramadan-rush-makkah-madinah-haramain-train-services-will-be-increased)