---
title: "റിയാദിൽ 50 ലക്ഷം മയക്കുമരുന്ന്​ ഗുളികകൾ പിടികൂടി  "
english_title: "50 lakh drug pills were seized in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100952/50-lakh-drug-pills-were-seized-in-riyadh"
published_at: "2023-03-03T07:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64015b07e659d_drugs.jpg"
keywords: []
---

# റിയാദിൽ 50 ലക്ഷം മയക്കുമരുന്ന്​ ഗുളികകൾ പിടികൂടി  

> **Lead Summary:** **റിയാദ്​: **മയക്കുമരുന്ന്​ ഗുളികകൾ ഇലക്​ട്രിക്​ കേബിളിനുള്ളിൽ ഒളിപ്പിച്ച്​ കടത്താനുള്ള ശ്രമം സൗദി നർകോട്ടിക്​സ്​ ക​ൺട്രോൾ ജനറൽ ഡയറക്​ടറേറ്റ് തടഞ്ഞു.

## Article Content

**റിയാദ്​: **മയക്കുമരുന്ന്​ ഗുളികകൾ ഇലക്​ട്രിക്​ കേബിളിനുള്ളിൽ ഒളിപ്പിച്ച്​ കടത്താനുള്ള ശ്രമം സൗദി നർകോട്ടിക്​സ്​ ക​ൺട്രോൾ ജനറൽ ഡയറക്​ടറേറ്റ് തടഞ്ഞു.

റിയാദിലെത്തിയ കൺസൈൻമെൻറിലെ വലിയ ചുറ്റുകളായി എത്തിയ ഇലക്​ട്രിക്​ കേബിളുകളുടെ ഉള്ളിൽ നിന്നാണ്​ 50 ലക്ഷം ആംഫറ്റമിൻ ഗുളികകൾ കണ്ടെടുത്തത്​. ​

കേബിളി​െൻറ ഉള്ളിൽനിന്ന്​ ഇലക്​ട്രിക്​ അയൺ വയറുകൾ നീക്കിയ ശേഷം പകരം ഗുളികകൾ നിറച്ച നിലയിലായിരുന്നു. കൺസൈൻമെൻറ്​ സൂക്ഷിച്ചിരുന്ന ഗോഡൗൺ ഏരിയയിലെത്തിയാണ്​ നർകോട്ടിക്​സ്​ വിഭാഗം ഇത്​ കണ്ടെടുത്തത്​.ഉത്തരവാദിയായ ഒരാളെ അറസ്​റ്റ്​ ചെയ്​തു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100952/50-lakh-drug-pills-were-seized-in-riyadh)