---
title: "കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വിദേശ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി "
english_title: "Kuwaiti Foreign Minister held a meeting with foreign ministers"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100977/kuwaiti-foreign-minister-held-a-meeting-with-foreign-ministers"
published_at: "2023-03-03T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401722835f6a_FORIGN_MINISTERS_MEETING_KUWAIT.jpg"
keywords: []
---

# കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വിദേശ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: **വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഉ​സ്ബ​കി​സ്താ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി വ്ലാ​ദി​മി​ർ നൊ​റോ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

## Article Content

**കു​വൈ​ത്ത് സി​റ്റി: **വി​ദേ​ശ​കാ​ര്യ മ​ന്ത്രി ശൈ​ഖ് സ​ലീം അ​ബ്ദു​ല്ല അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് ഉ​സ്ബ​കി​സ്താ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി വ്ലാ​ദി​മി​ർ നൊ​റോ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ബ​കു​വി​ൽ ചേ​രു​ന്ന ചേ​രി​ചേ​രാ പ്ര​സ്ഥാ​ന ഉ​ച്ച​കോ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​ത്. ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ങ്ങ​ൾ, പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​വി​ധ സു​പ്ര​ധാ​ന മേ​ഖ​ല​ക​ൾ​ക്കു​ള്ള ച​ട്ട​ക്കൂ​ടു​ക​ൾ, അ​ഫ്ഗാ​നി​സ്താ​ൻ, യു​ക്രെ​യ്ൻ പ്ര​തി​സ​ന്ധി തു​ട​ങ്ങി നി​ല​വി​ലെ സം​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​മീ​പ​കാ​ല പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

സെ​ർ​ബി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി നി​ക്കോ​ള സെ​ലാ​കോ​വി​ച്ചു​മാ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​വും എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും സ​ഹ​ക​ര​ണ​വും ഇ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളും പ്രാ​ദേ​ശി​ക-​അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും ഇ​രു​വ​രും ച​ർ​ച്ച​ചെ​യ്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100977/kuwaiti-foreign-minister-held-a-meeting-with-foreign-ministers)