---
title: "വ്യോമഗതാഗതം; ആഗോളസഹകരണം ശക്തമാക്കുമെന്ന് എ.സി.ഐ"
english_title: "air transport; ACI said that global cooperation will be strengthened"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/100996/air-transport-aci-said-that-global-cooperation-will-be-strengthened"
published_at: "2023-03-03T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640180382f8a2_baharin.jpg"
keywords: []
---

# വ്യോമഗതാഗതം; ആഗോളസഹകരണം ശക്തമാക്കുമെന്ന് എ.സി.ഐ

> **Lead Summary:** **മ​നാ​മ: **വ്യോ​മ​ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച ആ​ഗോ​ള​സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ (എ.​സി.​ഐ). കോ​വി​ഡി​നു​ശേ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ വ്യോ​മ​ഗ​താ​ഗ​തം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ.​സി.​ഐ വേ​ൾ​ഡ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ലൂ​യി​സ് ഫി​ലി​പ്പ് ഡ ​ഒ​ലി​വേ​റി​യ പ​റ​ഞ്ഞു.

## Article Content

**മ​നാ​മ: **വ്യോ​മ​ഗ​താ​ഗ​തം സം​ബ​ന്ധി​ച്ച ആ​ഗോ​ള​സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​മെ​ന്ന് എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ (എ.​സി.​ഐ). കോ​വി​ഡി​നു​ശേ​ഷം ആ​ഗോ​ള​ത​ല​ത്തി​ൽ വ്യോ​മ​ഗ​താ​ഗ​തം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ.​സി.​ഐ വേ​ൾ​ഡ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ലൂ​യി​സ് ഫി​ലി​പ്പ് ഡ ​ഒ​ലി​വേ​റി​യ പ​റ​ഞ്ഞു.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ.​സി.​​ഐ വേ​ൾ​ഡ് ഗ​വേ​ണി​ങ് ബോ​ർ​ഡ് ചെ​യ​ർ​മാ​നും ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് സി.​ഇ.​ഒ​യു​മാ​യ ശൈ​ഖ് അ​യ്മ​ൻ ബി​ൻ അ​ഹ്മ​ദ് അ​ൽ ഹൊ​സാ​നി, ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി സി.​ഇ.​ഒ​യും ഐ.​സി.​​ഐ വേ​ൾ​ഡ് ഗ​വേ​ണി​ങ് ബോ​ർ​ഡ് അം​ഗ​വു​മാ​യ മു​ഹ​മ്മ​ദ് യൂ​സു​ഫ് അ​ൽ​ബി​ൻ ജ​ലാ, എ.​സി.​​ഐ ഏ​ഷ്യ പ​സ​ഫി​ക് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സ്റ്റെ​ഫാ​നോ ബ​റോ​ൺ​സി എ​ന്നി​വർ പ​​​​ങ്കെ​ടു​ത്തു.

വ്യോ​മ​ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ ന​വീ​ക​ര​ണം, സാ​​ങ്കേ​തി​ക സ​ഹ​ക​ര​ണം ഇ​വ സം​ബ​ന്ധി​ച്ച ഉ​ന്ന​ത​ത​ല യോ​ഗ​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ൽ ബ​ഹ്റൈ​നി​ൽ ന​ട​ക്കും. വ്യോ​മ​ഗ​താ​ഗ​തം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ, മേ​ഖ​ല​യു​ടെ ഭാ​വി വി​ക​സ​നം എ​ന്നി​വ സം​ബ​ന്ധി​ച്ചും യോ​ഗം ച​ർ​ച്ച​ചെ​യ്യുമെന്നും . കോ​വി​ഡി​നു​ശേ​ഷം ദു​ർ​ബ​ല​മാ​യ മേ​ഖ​ല 2023 ഓ​ടെ ഏ​ക​ദേ​ശം പൂ​ർ​വ​സ്ഥി​തി​യി​ലാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് എ.​സി.​ഐ വേ​ൾ​ഡ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ പ​റ​ഞ്ഞു.

ആ​ഗോ​ള​ത​ല​ത്തി​ൽ 2019 ലു​ണ്ടാ​യി​രു​ന്ന​തി​ന്റെ 72 ശ​ത​മാ​ന​മാ​യി ക​ഴി​ഞ്ഞ​വ​ർ​ഷം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യി​ട്ടു​ണ്ട്. മി​ഡി​ലീ​സ്റ്റി​ൽ 2022ൽ ​മ​റ്റു പ്ര​ദേ​ശ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​യി. 2024 ഓ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പൂ​ർ​വ​സ്ഥി​തി​യി​ലാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​ഭ്യ​ന്ത​ര വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലാ​ണ് ലോ​ക​വ്യാ​പ​ക​മാ​യി വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. 2041 ഓ​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ആ​ഗോ​ള​ത​ല​ത്തി​ൽ 19.3 ബി​ല്യ​ണാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്.

ബ​ഹ്റൈ​ൻ എ​യ​ർ​പോ​ർ​ട്ടി​ല​ട​ക്കം യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം പൂ​ർ​വ​സ്ഥി​തി​യി​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി സാ​​​​​ങ്കേ​തി​ക സ​ഹ​ക​ര​ണ​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കാ​ൻ എ.​സി.​​ഐ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. യാ​ത്ര​ക്കാ​ർ അ​ധി​ക​മി​ല്ലാ​ത്ത വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ വി​ക​സ​നം സം​ബ​ന്ധി​ച്ചും യോ​ഗം ച​ർ​ച്ച​ചെ​യ്യും.

ലോ​ക​വ്യാ​പ​ക​മാ​യി ക​ണ​ക്ടി​വി​റ്റി വ​ർ​ധി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. കാ​ർ​ബ​ൺ മ​ലി​നീ​ക​ര​ണം വ​ൻ​തോ​തി​ൽ കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണെ​ന്നും ലൂ​യി​സ് ഫി​ലി​പ്പ് ഡ ​ഒ​ലി​വേ​റി​യ പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/100996/air-transport-aci-said-that-global-cooperation-will-be-strengthened)