---
title: "മി​ഡി​ലീ​സ്റ്റി​ലെ സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു; എം.​എ. യൂ​സു​ഫ​ലി ഒന്നാമത് "
english_title: "List of Sovereign Indians in Middlelist published"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101018/list-of-sovereign-indians-in-middlelist-published"
published_at: "2023-03-03T11:22:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64018b81ab3c0_MA_YUSAF_ALI.jpg"
keywords: []
---

# മി​ഡി​ലീ​സ്റ്റി​ലെ സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു; എം.​എ. യൂ​സു​ഫ​ലി ഒന്നാമത് 

> **Lead Summary:** **ദു​ബൈ:** വാ​ണി​ജ്യ മാ​ഗ​സി​നാ​യ അ​റേ​ബ്യ​ൻ ബി​സി​ന​സ്​ മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും അ​ബൂ​ദ​ബി ചേം​ബ​ർ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സു​ഫ​ലി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

## Article Content

**ദു​ബൈ:** വാ​ണി​ജ്യ മാ​ഗ​സി​നാ​യ അ​റേ​ബ്യ​ൻ ബി​സി​ന​സ്​ മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും അ​ബൂ​ദ​ബി ചേം​ബ​ർ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ എം.​എ. യൂ​സു​ഫ​ലി​യാ​ണ് ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ചോ​യി​​ത്രാം​സ്​ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എ​ൽ.​ടി. പ​ഗ​റാ​ണി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. ദു​ബൈ ഇ​സ്​​ലാ​മി​ക് ബാ​ങ്ക് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ അ​ഡ്ന​ൻ ചി​ൽ​വാ​നാ​ണ് മൂ​ന്നാ​മ​ത്.

ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ്, സ്റ്റാ​ൻ​ഡേ​ഡ് ചാ​ർ​ട്ടേ​ഡ് ബാ​ങ്ക് സി.​ഇ.​ഒ സു​നി​ൽ കൗ​ശ​ൽ എ​ന്നി​വ​ർ നാ​ലും അ​ഞ്ചും സ്ഥാ​ന​ത്തെ​ത്തി.

ഗ​സാ​ൻ അ​ബൂ​ദ് ഗ്രൂ​പ് സി.​ഇ.​ഒ സു​രേ​ഷ് വൈ​ദ്യ​നാ​ഥ​ൻ, ബു​ർ​ജി​ൽ ഹോ​ൾ​ഡി​ങ്സ് ചെ​യ​ർ​മാ​ൻ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ, ഇ​മാ​മി ഗ്രൂ​പ് ഡ​യ​റ​ക്ട​ർ പ്ര​ശാ​ന്ത് ഗോ​യ​ങ്ക എ​ന്നി​വ​രും റാ​ങ്ക് പ​ട്ടി​ക​യി​ൽ ആ​ദ്യ പ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101018/list-of-sovereign-indians-in-middlelist-published)