---
title: "കു​വൈ​ത്ത് അം​ബാ​സ​ഡ​ർ അ​സീ​സ് അ​ൽ ദൈ​ഹാ​നി​ക്ക് ഫ​ല​സ്തീ​ൻ ഓ​ണ​റ​റി ഓ​ർ​ഡ​ർ "
english_title: "Palestine Honorary Order for Kuwait Ambassador Aziz Al Daihani"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101053/palestine-honorary-order-for-kuwait-ambassador-aziz-al-daihani"
published_at: "2023-03-03T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401a1c91733c_GCC.jpg"
keywords: []
---

# കു​വൈ​ത്ത് അം​ബാ​സ​ഡ​ർ അ​സീ​സ് അ​ൽ ദൈ​ഹാ​നി​ക്ക് ഫ​ല​സ്തീ​ൻ ഓ​ണ​റ​റി ഓ​ർ​ഡ​ർ 

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി**: ഫ​ല​സ്തീ​നി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ അ​സീ​സ് അ​ൽ ദൈ​ഹാ​നി​ക്ക്, ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സി​ന്റെ പ്ര​ത്യേ​ക അം​ഗീ​കാ​രം.

## Article Content

**കു​വൈ​ത്ത് സി​റ്റി**: ഫ​ല​സ്തീ​നി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ അ​സീ​സ് അ​ൽ ദൈ​ഹാ​നി​ക്ക്, ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സി​ന്റെ പ്ര​ത്യേ​ക അം​ഗീ​കാ​രം.

ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ങ്ങ​ൾ​ക്കു ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി ഓ​ണ​റ​റി ഓ​ർ​ഡ​ർ ന​ൽ​കി​യാ​ണ് ആ​ദ​രി​ച്ച​ത്.

ഉ​ഭ​യ​ക​ക്ഷി​ബ​ന്ധ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് കു​വൈ​ത്ത് പ്ര​തി​നി​ധി വ​ലി​യ സം​ഭാ​വ​ന ന​ൽ​കി​യ​താ​യി ജോ​ർ​ഡ​നി​ലെ ഫ​ല​സ്തീ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക്കി​ട​യി​ൽ മ​ഹ്മൂ​ദ് അ​ബ്ബാ​സ് പ​റ​ഞ്ഞു.

ഫ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള കു​വൈ​ത്തി​ന്റെ ഉ​റ​ച്ച പി​ന്തു​ണ​യി​ൽ അ​ദ്ദേ​ഹം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

‘ജ​റൂ​സ​ല​മി​ന്റെ ന​ക്ഷ​ത്രം’​എ​ന്ന​റി​യ​പ്പെ​ടു​ന്ന ഓ​ണ​റ​റി ഓ​ർ​ഡ​ർ ല​ഭി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഫ​ല​സ്തീ​നി​ക​ൾ​ക്കു​ള്ള കുവൈത്തിന്റെ ച​രി​ത്ര​പ​ര​വും അ​തി​ശ​ക്ത​വു​മാ​യ പി​ന്തു​ണ​യു​ടെ തെ​ളി​വാ​ണ് ഈ ​അം​ഗീ​കാ​ര​മെ​ന്നും അം​ബാ​സ​ഡ​ർ അ​സീ​സ് അ​ൽ ദൈ​ഹാ​നി പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101053/palestine-honorary-order-for-kuwait-ambassador-aziz-al-daihani)