---
title: "സൗദിയിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് വിപണിമൂല്യം 400 കോടി ഇന്ത്യൻ രൂപക്ക് മുകളിൽ വരുന്ന ലഹരി വസ്തു"
english_title: "Massive drug hunt in Saudi; The seized drugs have a market value of over INR 400 crores"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101199/massive-drug-hunt-in-saudi-the-seized-drugs-have-a-market-value-of-over-inr-400-crores"
published_at: "2023-03-04T06:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640295aa995fc_lahari_1.jpg"
keywords: []
---

# സൗദിയിൽ വൻ ലഹരിവേട്ട; പിടിച്ചെടുത്തത് വിപണിമൂല്യം 400 കോടി ഇന്ത്യൻ രൂപക്ക് മുകളിൽ വരുന്ന ലഹരി വസ്തു

> **Lead Summary:** **സൗദി:** അൽ ഖുറയ്യാത്തിലെ അൽ ഹദീഥ ചെക്ക് പോസ്റ്റിൽ വൻ ലഹരി ശേഖരം പിടികൂടി. ജോർദാനിൽ നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റിയ ട്രക്കിൽ കടത്തിയ ലഹരിഗുളികകളാണ് പിടിച്ചെടുത്തത്. 20 ലക്ഷത്തിലധികം ഗുളികകൾ പിടിച്ചെടുത്തതായി സൗദി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

## Article Content

**സൗദി:** അൽ ഖുറയ്യാത്തിലെ അൽ ഹദീഥ ചെക്ക് പോസ്റ്റിൽ വൻ ലഹരി ശേഖരം പിടികൂടി. ജോർദാനിൽ നിന്ന് പഴങ്ങളും പച്ചക്കറികളും കയറ്റിയ ട്രക്കിൽ കടത്തിയ ലഹരിഗുളികകളാണ് പിടിച്ചെടുത്തത്. 20 ലക്ഷത്തിലധികം ഗുളികകൾ പിടിച്ചെടുത്തതായി സൗദി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

വിദഗ്ദമായി ഒളിപ്പിച്ച ലഹരി വസ്തുക്കൾ സാങ്കേതിക വിദ്യകളുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായത്തോടെയാണ് കണ്ടെത്തിയത്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 20 മുതൽ 50 മില്യൺ ഡോളർ (400 കോടി ഇന്ത്യൻ രൂപ) വരെ വിലമതിക്കുമെന്നാണ് സൂചന .

സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി നാർകോടിക്‌സ് കൺട്രോൾ ഡയറക്ടറേറ്റ് അറിയിച്ചു. മയക്കു മരുന്നു കടത്തു സംഘത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുളള ശ്രമത്തിലാണെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101199/massive-drug-hunt-in-saudi-the-seized-drugs-have-a-market-value-of-over-inr-400-crores)