---
title: "സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്"
english_title: "Two killed in bus accident in Saudi Arabia; 21 people were injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101333/two-killed-in-bus-accident-in-saudi-arabia-21-people-were-injured"
published_at: "2023-03-04T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64034e2db90e0_ACCIDENT.jpg"
keywords: []
---

# സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു; 21 പേര്‍ക്ക് പരിക്ക്

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു.

## Article Content

**റിയാദ് : **സൗദി അറേബ്യയില്‍ ബസ് അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു.

തായിഫിന് സമീപം തുര്‍ബയിലെ ഹിദ്‍ന്‍ റോഡില്‍ ബസ് മറിഞ്ഞായിരുന്നു അപകടം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ ഏഴ് പേരുടെ നില ഗുരുതരമാണ്. അറബ് വംശജര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പരിക്കേറ്റവരെ തായിഫിലെ ഹുവയ്യ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രി, തായിഫ് കിങ് അബ്‍ദുല്‍ അസീസ് സ്‍പെഷ്യലിസ്റ്റ് ആശുപത്രി, തായിഫ് കിങ് ഫൈസല്‍ മെഡിക്കല്‍ കോംപ്ലക്സ് എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101333/two-killed-in-bus-accident-in-saudi-arabia-21-people-were-injured)