റി​യാ​ലി​ന്‍റെ വി​നി​മ​യ നി​ര​ക്ക് ഒ​രു മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ

റി​യാ​ലി​ന്‍റെ വി​നി​മ​യ നി​ര​ക്ക് ഒ​രു മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ൽ
Mar 4, 2023 08:36 PM | By Nourin Minara KM

മ​സ്ക​ത്ത്: റി​യാ​ലി​ന്‍റെ വി​നി​മ​യ നി​ര​ക്ക് വെ​ള്ളി​യാ​ഴ്ച ഒ​രു മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച ഒ​രു റി​യാ​ലി​ന് 212.40 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്.

വ്യാ​ഴാ​ഴ്ച റി​യാ​ലി​ന് 214.40 രൂ​പ​യാ​യി​രു​ന്നു ക്ലോ​സി​ങ് നി​ര​ക്ക്. ഒ​റ്റ ദി​വ​സം​കൊ​ണ്ട് റി​യാ​ലി​ന് ര​ണ്ട് രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ റി​യാ​ലി​ന് 214.70 രൂ​പ​വ​രെ ന​ൽ​കി​യി​രു​ന്നു. മാ​സം ആ​രം​ഭി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ വി​നി​മ​യ നി​ര​ക്ക് കു​റ​യു​ന്ന​ത് പ്ര​വാ​സി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്.

ശ​മ്പ​ളം കി​ട്ടി​യ ശേ​ഷം നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കാ​ൻ പ്ര​വാ​സി​ക​ൾ കാ​ത്തി​രി​ക്കു​ന്ന സ​മ​യ​മാ​ണി​ത്. ഉ​യ​ർ​ന്ന നി​ര​ക്കി​ൽ പ​ണം അ​യ​ക്കാ​ൻ കാ​ത്തി​രു​ന്ന​വ​രെ​യും പെ​ട്ടെ​ന്ന് നി​ര​ക്ക് കു​റ​ഞ്ഞ​ത് പ്ര​യാ​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഡോ​ള​റി​നെ അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​ൻ രൂ​പ മെ​ച്ച​പ്പെ​ട്ട​താ​ണ് വി​നി​മ​യ നി​ര​ക്ക് കു​റ​യാ​ൻ കാ​ര​ണം.

ഡോ​ള​റി​ന്‍റെ വി​ല വെ​ള്ളി​യാ​ഴ്ച 81.97 രൂ​പ​യാ​യി​രു​ന്നു. മു​ൻ ദി​വ​സ​ത്തെ​ക്കാ​ൾ 63 പൈ​സ കു​റ​വാ​ണി​ത്. വ്യാ​ഴാ​ഴ്ച ഡോ​ള​റി​ന്‍റെ വി​ല 82.60 രൂ​പ​യാ​യി​രു​ന്നു. വി​ദേ​ശ നി​ക്ഷേ​പ​ക​രു​ടെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള ഒ​ഴു​ക്കും ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന രം​ഗ​ത്തെ അ​നു​കൂ​ല ഘ​ട​ക​വു​മാ​ണ് ഇ​ന്ത്യ​ൻ രൂ​പ ശ​ക്തി​പ്പെ​ടാ​ൻ പ്ര​ധാ​ന കാ​ര​ണം.

വ്യാ​ഴാ​ഴ്ച മാ​ത്രം 12,770.81 കോ​ടി രൂ​പ​യാ​ണ് ഫോ​റി​ൻ ഇ​ന്‍സ്റ്റി​റ്റ്യൂ​ഷ​ന​ൽ ഇ​ൻ​വെ​സ്റ്റേ​ഴ്സ് ഇ​ന്ത്യ​യി​ൽ നി​ക്ഷേ​പി​ച്ച​ത്. ഇ​വ​രാ​ണ് ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യെ നി​യ​ന്ത്രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഡോ​ള​ർ ശ​ക്തി പ്രാ​പി​ക്കു​ന്ന പ്ര​വ​ണ​ത​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

പ്ര​ധാ​ന ആ​റ് ക​റ​ൻ​സി​ക​ളെ അ​പേ​ക്ഷി​ച്ച് 0.19 മെ​ച്ച​മാ​ണ് അ​മേ​രി​ക്ക​ൻ ഡോ​ള​ർ കാ​ണി​ക്കു​ന്ന​ത്.യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​യാ​യ യൂ​റോ​യും ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണ്.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള പ​ണ​പ്പെ​രു​പ്പ ഭീ​ഷ​ണി​യാ​ണ് യൂ​റോ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ചൈ​ന പൂ​ർ​ണ​മാ​യി പൂ​ർ​വ​സ്ഥി​തി​യി​ലെ​ത്തി​യ​തോ​ടെ ആ​ഗോ​ള മാ​ർ​ക്ക​റ്റി​ൽ എ​ണ്ണ വി​ല ഉ​യ​രാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​ക്കു​ള്ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് വെ​ള്ളി​യാ​ഴ്ച മാ​ർ​ക്ക​റ്റി​ലു​ള്ള​ത്.

എ​ണ്ണ വി​ല ഉ​യ​രു​ന്ന​തും അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി പ്രാ​പി​ക്കു​ന്ന​തും ഇ​ന്ത്യ​ൻ രൂ​പ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ വി​നി​മ​യ നി​ര​ക്ക് ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ, ലോ​ക​ത്ത് പ​ണ​പ്പെ​രു​പ്പ ഭീ​ഷ​ണി വ​രു​ക​യാ​ണെ​ങ്കി​ൽ കാ​ര്യ​ങ്ങ​ൾ മാ​റി​മ​റി​യും.

പ​ണ​പ്പെ​രു​പ്പം വ​ർ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ എ​ണ്ണ​വി​ല​യും കു​റ​യാ​ൻ സാ​ധ്യ​ത​യു​ണ്ട്. വി​നി​മ​യ നി​ര​ക്ക് റി​യാ​ലി​ന് 215 രൂ​പ എ​ത്തി​യ ശേ​ഷ​മാ​ണ് മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ൽ 212.40 രൂ​പ​യി​ലെ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ റി​യാ​ലി​ന് 215 രൂ​പ എ​ന്ന നി​ര​ക്ക് ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ, 214.70 ആ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച ​ക്ലോ​സി​ങ് നി​ര​ക്ക്. വ്യാ​ഴാ​ഴ്ച വ​രെ സ​മാ​ന​മാ​യ നി​ര​ക്കു​ക​ൾ​ത​ന്നെ​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ര​ണ്ടി​ന് ശേ​ഷ​മു​ള്ള എ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഇ​തേ നി​ര​ക്ക് ത​ന്നെ​യാ​ണ് ല​ഭി​ക്കു​ക.

ക​ഴി​ഞ്ഞ ഡി​സം​ബ​ർ 27ന് ​വി​നി​മ​യ നി​ര​ക്ക് 215ന് ​അ​ടു​ത്തെ​ത്തി​യി​രു​ന്നു. പി​ന്നീ​ട് നി​ര​ക്ക് താ​ഴേ​ക്ക് വ​രു​ക​യാ​യി​രു​ന്നു. ഫെ​ബ്രു​വ​രി ര​ണ്ടി​ന് 212.30ലെ​ത്തി​യ ശേ​ഷം മു​ക​ളി​ലേ​ക്ക് ക​യ​റു​ക​യാ​യി​രു​ന്നു.

Rial exchange rate at lowest level in one month

Next TV

Related Stories
#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

Jul 26, 2024 10:47 PM

#GoldenVisa | ചലച്ചിത്ര പിന്നണി ഗായിക റിമി ടോമിയ്ക്ക് യുഎഇ ഗോൾഡൻ വിസ

നേരത്തെ മലയാളം ഉൾപ്പെടെ നിരവധി ഇന്ത്യൻ ചലച്ചിത്ര താരങ്ങൾക്ക് യു.എ.ഇ ഗോൾഡൻ വിസ നേടിക്കൊടുത്തത് ദുബായിലെ ഇ.സി.എച്ഛ് ഡിജിറ്റൽ...

Read More >>
#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

Jul 26, 2024 10:34 PM

#trafficviolation | യു.എ.ഇയിൽ ട്രാ​ഫി​ക്​ ലം​ഘ​ന​ങ്ങ​ൾ പി​ടി​ക്കാ​ൻ ‘നി​ശ്ശ​ബ്​​ദ റ​ഡാ​റു’​ക​ൾ വ​രു​ന്നു

നൂ​ത​ന റ​ഡാ​റു​ക​ൾ​ക്ക്​ പു​റ​മെ, ദു​ബൈ പൊ​ലീ​സ് ക​മാ​ൻ​ഡ് ക​ൺ​ട്രോ​ൾ സെ​ന്‍റ​റി​ലെ കൂ​റ്റ​ൻ സ്‌​ക്രീ​നു​ക​ൾ വ​ഴി​യും റോ​ഡു​ക​ൾ...

Read More >>
#death | ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ട് യുഎഇ പൗരത്വം ഏറ്റുവാങ്ങിയ മലയാളി അന്തരിച്ചു

Jul 26, 2024 09:04 PM

#death | ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ട് യുഎഇ പൗരത്വം ഏറ്റുവാങ്ങിയ മലയാളി അന്തരിച്ചു

ദുബായ് ഭരണാധികാരിയില്‍ നിന്ന് നേരിട്ടാണ് കാസിം പിള്ള യുഎഇ പൗരത്വം ഏറ്റുവാങ്ങിയത്.ഭാര്യ സ്വാലിഹത്ത് കാസിം, മക്കള്‍ സൈറ, സൈമ, ഡോ....

Read More >>
#accident | സൗദിയിൽ വാഹനാപകടം; നാല് പേർക്ക് ദാരുണാന്ത്യം

Jul 26, 2024 08:59 PM

#accident | സൗദിയിൽ വാഹനാപകടം; നാല് പേർക്ക് ദാരുണാന്ത്യം

ഗുരുതര ആരോഗ്യ പ്രശ്നമുള്ള 4 പേരെ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുന്നതിനായി കിങ് സൗദി മെഡിക്കൽ സിറ്റിയിലേക്കും, അൽ ഖുവയ്യ ജനറൽ ആശുപത്രിയിലേക്കും...

Read More >>
#death | കൂവൈത്തിൽനിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച പ്രവാസി വഴിമധ്യേ മരിച്ചു

Jul 26, 2024 08:49 PM

#death | കൂവൈത്തിൽനിന്ന് അവധിക്ക് നാട്ടിലേക്ക് തിരിച്ച പ്രവാസി വഴിമധ്യേ മരിച്ചു

വ്യാഴാഴ്ച വൈകിട്ടാണ് ഇദ്ദേഹം കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അവധിയുടെ ഭാഗമായി...

Read More >>
Top Stories










News Roundup