---
title: "സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ പൊതുജനങ്ങള്‍ക്ക് അവസരം "
english_title: "Opportunity for public to participate in social service activities"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101421/opportunity-for-public-to-participate-in-social-service-activities"
published_at: "2023-03-05T11:23:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64042ed0195a1_sosial_servies.jpg"
keywords: []
---

# സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ പൊതുജനങ്ങള്‍ക്ക് അവസരം 

> **Lead Summary:** **അബൂദബി: **അബൂദബി എമിറേറ്റിലെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ പൊതുജനങ്ങള്‍ക്ക് അവസരം . സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആഗ്രഹമുള്ളവര്‍ക്കാണ് അബൂദബി നീതിന്യായവകുപ്പ് അവസരമൊരുക്കിയിരിക്കുന്നത്.

## Article Content

**അബൂദബി: **അബൂദബി എമിറേറ്റിലെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ പൊതുജനങ്ങള്‍ക്ക് അവസരം . സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആഗ്രഹമുള്ളവര്‍ക്കാണ് അബൂദബി നീതിന്യായവകുപ്പ് അവസരമൊരുക്കിയിരിക്കുന്നത്.

‘സന്നദ്ധസേവനം: സംസ്‌കാരവും സന്നദ്ധതയും’ എന്ന പേരിലാണ് വകുപ്പ് ഇതിനുള്ള പ്രചാരണത്തിന് തുടക്കം കുറിച്ചത്. നീതിന്യായവകുപ്പ് സന്നദ്ധ സംഘത്തില്‍ (Dukhr) വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരും അംഗങ്ങളാണ്.

സാമൂഹിക സേവനത്തില്‍ പങ്കാളികളാവുന്നതിന് പ്രോല്‍സാഹനം നല്‍കുകയാണ് ടീം രൂപവത്​കരണത്തിലൂടെ നീതിന്യായവകുപ്പ് ലക്ഷ്യമിടുന്നത്. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയും അബൂദബി നീതി ന്യായവകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്​യാന്‍റെ നിര്‍ദേശപ്രകാരമാണ് സമൂഹ സേവനങ്ങള്‍ക്കായി സന്നദ്ധസംഘ പ്രചാരണത്തിന് വകുപ്പ് തുടക്കംകുറിച്ചത്.

അബൂദബി മാലിന്യനിര്‍മാര്‍ജന കമ്പനിയുമായി (തദ്​വീര്‍) സഹകരിച്ചാണ് പ്രചാരണം. അല്‍ ഐന്‍ മേഖലയിലെ പൊതു ഇടങ്ങളിലെ ശുചീകരണപ്രവൃത്തിയോടെയാണ് പ്രചാരണം തുടങ്ങിയത്.

സാമൂഹിക പ്രതിബദ്ധതയുടെയും ഉത്തരവാദിത്വത്തിന്‍റെയും പ്രാധാന്യം പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം പൊതു, വിനോദ കേന്ദ്രങ്ങളുടെയും അബൂദബിയുടെ സാംസ്‌കാരിക സവിശേഷതകളുടെയും നിലവാരം ഉയര്‍ത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101421/opportunity-for-public-to-participate-in-social-service-activities)