സൗദിയിൽ കവർച്ചാ കേസുകളിൽ വിദേശികളുൾപ്പെടെ 14പേർ പിടിയിൽ

സൗദിയിൽ കവർച്ചാ കേസുകളിൽ വിദേശികളുൾപ്പെടെ 14പേർ പിടിയിൽ
Nov 11, 2021 11:05 PM | By Shalu Priya

സൗദിയിൽ കവർച്ചാ കേസുകളിൽ വിദേശികളുൾപ്പെടെ 14 പേർ പിടിയിലായി. മൂന്ന് കേസുകളിലായാണ് 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശികളുടെ താമസ സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും പൊലീസ് ചമഞ്ഞെത്തിയായിരുന്നു കവർച്ച.

പണവും മൊബൈൽ ഫോണുകളും വിലയേറിയ വസ്തുക്കളും ഇവർ കവർന്നതായി പൊലീസ് അറിയിച്ചു. ഇതിൽ ഏഴുപേർ മക്ക പ്രവശ്യ പൊലീസിന്റെ പിടിയിലാണ്. ആറ് യമനികളും ഒരു ഫലസ്തീൻ പൗരനുമാണ് ഈ സംഘത്തിലുണ്ടായിരുന്നത്.

ജിദ്ദയിൽ വ്യാപാര സ്ഥാപനങ്ങളുടെ വാതിലുകൾ തകർത്ത് കവർച്ച നടത്തിയിരുന്ന മറ്റൊരു സംഘവും അറസ്റ്റിലായി. നാല് യെമനികളാണ് പിടിയിലായത്. ഇവരിൽ ഒരാളൊഴികെ എല്ലാവരും താമസ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവരാണ്.

വാഹന മോഷ്ടാക്കളായ മൂന്ന് സൗദി പൗരന്മാരേയും റിയാദിൽ വെച്ച് അറസ്റ്റ് ചെയ്തു. ആടുകളെ മോഷ്ടിക്കുവാനും വഴിയാത്രക്കാരെ കൊള്ളയടിക്കുവാനുമായിരുന്നു ഇവർ വാഹനങ്ങൾ മോഷ്ടിച്ചിരുന്നത്. ഇത്തരത്തിൽ 12 വാഹനങ്ങൾ ഇവർ മോഷ്ടിച്ചിട്ടുണ്ട്. പ്രതികളെ നിയമനടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.

14 held, including foreigners, in saudi robbery cases

Next TV

Related Stories
സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

Jan 20, 2022 09:50 PM

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍ മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ്...

Read More >>
പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

Jan 20, 2022 09:02 PM

പ്രീമിയം ഇഖാമ നേടുന്ന വിദേശികള്‍ക്ക് സൗദി പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍

സൗദി അറേബ്യയില്‍ 'പ്രീമിയം ഇഖാമ' നേടുന്ന വിദേശികള്‍ക്ക് രാജ്യത്തെ പൗരന്മാര്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചന....

Read More >>
മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

Jan 20, 2022 08:05 PM

മനുഷ്യക്കടത്ത്; ഒമാനില്‍ മൂന്ന് പേർ പിടിയിൽ

ഒമാനില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്‍തു....

Read More >>
 കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

Jan 20, 2022 04:41 PM

കത്തികളും മൂര്‍ച്ചയുള്ള വസ്‍തുക്കളും കൊണ്ടുനടക്കുന്നതിൽ കടുത്ത നിയന്ത്രണവുമായി യുഎഇ

ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ കത്തികള് , ബ്ലേഡുകള് , ചുറ്റികകള് , മൂര്‍ച്ചയുള്ള ആയുധങ്ങള്‍ എന്നിവ കൊണ്ട് നടക്കുന്നതിന് യുഎഇയില്‍...

Read More >>
 ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

Jan 20, 2022 03:46 PM

ബഹ്റൈനില്‍ കാണാതായ 14 വയസുകാരിയെ കണ്ടെത്തി

ബഹ്റൈനില്‍ നാല് ദിവസം മുമ്പ് കാണാതായ 14 വയസുകാരിയെ...

Read More >>
ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

Jan 20, 2022 02:18 PM

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിയ മൂന്ന് പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി

ഒമാനില്‍ തീപിടിച്ച വീടിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് പേരെ അഗ്നിശമന സേന...

Read More >>
Top Stories