---
title: "പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം  മൂലം മരിച്ചു"
english_title: "Expatriate Malayali died of heart attack in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101544/expatriate-malayali-died-of-heart-attack-in-saudi-arabia"
published_at: "2023-03-06T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640594eef34ee_death.jpg"
keywords: []
---

# പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം  മൂലം മരിച്ചു

> **Lead Summary:** **റിയാദ്:** പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഉമയനല്ലൂർ സ്വദേശി സുൽഫി റഷീദാണ് റിയാദിൽ മരിച്ചത്.

## Article Content

**റിയാദ്:** പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം ഉമയനല്ലൂർ സ്വദേശി സുൽഫി റഷീദാണ് റിയാദിൽ മരിച്ചത്.

മൃതദേഹം റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം റിയാദിൽ തന്നെ ഖബറടക്കും.

നിയമ നടപടികൾ പൂർത്തിയാക്കുന്നതിന് കെ.എം.സി.സി റിയാദ് വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തൂവ്വൂർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101544/expatriate-malayali-died-of-heart-attack-in-saudi-arabia)