---
title: "കാര്‍ ട്രെയിലറിന് പിന്നിലിടിച്ച് അപകടം; സൗദി അറേബ്യയില്‍ മലയാളി ടാക്സി ഡ്രൈവർ മരിച്ചു"
english_title: "Accident after car hits trailer; Malayali taxi driver died in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101546/accident-after-car-hits-trailer-malayali-taxi-driver-died-in-saudi-arabia"
published_at: "2023-03-06T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405963aea8fe_death.jpg"
keywords: []
---

# കാര്‍ ട്രെയിലറിന് പിന്നിലിടിച്ച് അപകടം; സൗദി അറേബ്യയില്‍ മലയാളി ടാക്സി ഡ്രൈവർ മരിച്ചു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ കാർ ട്രൈലറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി ടാക്സി ഡ്രൈവർ മരിച്ചു. അൽഖർജിൽ രണ്ട് പതിറ്റാണ്ടിലേറെയായി ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ആലുവ ദേശം സ്വദേശി ശംസുദ്ദീൻ തുമ്പലകത്ത് ആണ് മരിച്ചത്.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ കാർ ട്രൈലറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ മലയാളി ടാക്സി ഡ്രൈവർ മരിച്ചു. അൽഖർജിൽ രണ്ട് പതിറ്റാണ്ടിലേറെയായി ടാക്സി ഡ്രൈവറായി ജോലി ചെയ്യുന്ന ആലുവ ദേശം സ്വദേശി ശംസുദ്ദീൻ തുമ്പലകത്ത് ആണ് മരിച്ചത്.

ഹാഇലിലേക്കുള്ള യാത്രാമധ്യേ അൽ ഹുമിയാത്ത് എന്ന സ്ഥലത്തുണ്ടായ അപകടത്തിലായിരുന്നു അന്ത്യം. ഹാഇലിലേക്ക് വാഹനവുമായി ഓട്ടം പോയതായിരുന്നു ശംസുദ്ദീൻ.

അദ്ദേഹം ഓടിച്ചിരുന്ന കാര്‍ അൽ ഹുമിയാത്തിൽ വെച്ച് ട്രൈലറിന് പിന്നിലിടിക്കുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ അൽഖസറ ജനറൽ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101546/accident-after-car-hits-trailer-malayali-taxi-driver-died-in-saudi-arabia)