---
title: "ഒമാനിൽ വി​വി​ധ റോ​ഡു​ക​ളി​ൽ വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ട്രക്കുകൾക്ക് നിയന്ത്രണം "
english_title: "Trucks restricted on various roads in Oman on Thursday and Saturday"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101657/trucks-restricted-on-various-roads-in-oman-on-thursday-and-saturday"
published_at: "2023-03-06T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640620241f8c7_truck.jpg"
keywords: []
---

# ഒമാനിൽ വി​വി​ധ റോ​ഡു​ക​ളി​ൽ വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ട്രക്കുകൾക്ക് നിയന്ത്രണം 

> **Lead Summary:** **മ​സ്ക​ത്ത്​: **ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ റോ​ഡു​ക​ളി​ൽ വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ട്ര​ക്കു​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ന്​​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

## Article Content

**മ​സ്ക​ത്ത്​: **ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ത്തെ വി​വി​ധ റോ​ഡു​ക​ളി​ൽ വ്യാ​ഴം, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ട്ര​ക്കു​ക​ളു​ടെ സ​ഞ്ചാ​ര​ത്തി​ന്​​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ, ദാ​ഖി​ലി​യ റോ​ഡ് (മ​സ്‌​ക​ത്ത്​-​ബി​ദ്ബി​ദ്​ പാ​ലം), ബാ​ത്തി​ന ഹൈ​വേ (മ​സ്‌​ക​ത്ത്​-​ഷി​നാ​സ്) എ​ന്നീ പാ​ത​ക​ളി​ൽ വ്യാ​ഴാ​ഴ്ച​ ഉ​ച്ച​ക്ക്​ 12 മ​ണി മു​ത​ൽ വൈ​കീ​ട്ട്​ നാ​ലു​മ​ണി​വ​രെ​യും ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ നാ​ലു​മ​ണി മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യു​മാ​ണ്​ ട്ര​ക്കു​ക​ളു​ടെ ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101657/trucks-restricted-on-various-roads-in-oman-on-thursday-and-saturday)