---
title: "സ​ഹ​ജീ​വ​ന​ക്കാ​ർ അ​കാ​ര​ണ​മാ​യി മർദ്ദിച്ചു പൂട്ടിയിട്ടു; മ​ല​യാ​ളി യു​വാ​വി​​നെ രക്ഷ​പ്പെ​ടു​ത്തി "
english_title: "A Malayali youth who was beaten up by his roommates for no reason was rescued"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101665/a-malayali-youth-who-was-beaten-up-by-his-roommates-for-no-reason-was-rescued"
published_at: "2023-03-06T23:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640626bed8ab1_gang_attack.jpg"
keywords: []
---

# സ​ഹ​ജീ​വ​ന​ക്കാ​ർ അ​കാ​ര​ണ​മാ​യി മർദ്ദിച്ചു പൂട്ടിയിട്ടു; മ​ല​യാ​ളി യു​വാ​വി​​നെ രക്ഷ​പ്പെ​ടു​ത്തി 

> **Lead Summary:** **മ​നാ​മ:** സ​ഹ​ജീ​വ​ന​ക്കാ​ർ അ​കാ​ര​ണ​മാ​യി മർദ്ദിക്കുകയും ഭ​ക്ഷ​ണം ന​ൽ​കാ​തെ പൂ​ട്ടി​യി​ടു​ക​യും ചെ​യ്ത മ​ല​യാ​ളി യു​വാ​വി​​നെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി.

## Article Content

**മ​നാ​മ:** സ​ഹ​ജീ​വ​ന​ക്കാ​ർ അ​കാ​ര​ണ​മാ​യി മർദ്ദിക്കുകയും ഭ​ക്ഷ​ണം ന​ൽ​കാ​തെ പൂ​ട്ടി​യി​ടു​ക​യും ചെ​യ്ത മ​ല​യാ​ളി യു​വാ​വി​​നെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി.

വെ​ൽ​ഡ​റാ​യി ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് കൊ​ല്ലം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ബ​ഹ്റൈ​നി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ, ടെ​ന്റു​ക​ൾ നി​ർ​മി​ക്കു​ന്ന ക​മ്പ​നി​യി​ലാ​യി​രു​ന്നു ജോ​ലി.

സ്ഥാ​പ​ന​ത്തി​ലെ ഏ​ക മ​ല​യാ​ളി​യാ​യ യു​വാ​വി​നെ പാ​കി​സ്താ​നി​ക​ളാ​യ മ​റ്റു ജീ​വ​ന​ക്കാ​ർ അ​കാ​ര​ണ​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പ​രാ​തി.

ക​മ്പ​നി​യോ​ട് പ​രാ​തി​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ല. ഇ​തു ചോ​ദ്യം ചെ​യ്ത​പ്പോ​ൾ മു​റി​യി​ൽ പൂ​ട്ടി​യി​ടു​ക​യാ​യി​രു​ന്നു. ഫോ​ണി​ൽ ബ​ന്ധു​ക്ക​ളെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബ​ഹ്റൈ​നി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ക​ൺ​ട്രി ഹെ​ഡു​മാ​യ സു​ധീ​ർ തി​രു​നി​ല​ത്തി​നെ ബ​ന്ധ​പ്പെ​ട്ടു.

അ​ദ്ദേ​ഹ​ത്തി​ന്റെ നി​ർ​േ​ദ​ശ​പ്ര​കാ​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലും എ​ൽ.​എം.​ആ​ർ.​എ​യി​ലും പ​രാ​തി ന​ൽ​കി. ഇ​ന്ത്യ​ൻ എം​ബ​സി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ക​മ്പ​നി​ക്കെ​തി​രെ​യും യു​വാ​വി​നെ മ​ർ​ദി​ച്ച ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​യും പൊ​ലീ​സ് കേ​സെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101665/a-malayali-youth-who-was-beaten-up-by-his-roommates-for-no-reason-was-rescued)