---
title: "കുവൈത്തിൽ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​ "
english_title: "Dust storm likely in Kuwait in coming days"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101670/dust-storm-likely-in-kuwait-in-coming-days"
published_at: "2023-03-06T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64062931829a4_podi_katt.jpg"
keywords: []
---

# കുവൈത്തിൽ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​ 

> **Lead Summary:** **കുവൈത്ത് സിറ്റി:** രാ​ജ്യ​ത്ത് വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ഫ​ഹ​ദ് അ​ൽ ഒ​തൈ​ബി. രാ​ജ്യം വേ​ന​ല്‍ കാ​ല​ത്തേ​ക്ക് ക​ട​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് പൊ​ടി​ക്കാ​റ്റ്.

## Article Content

**കുവൈത്ത് സിറ്റി:** രാ​ജ്യ​ത്ത് വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പൊ​ടി​ക്കാ​റ്റി​ന് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ൻ ഫ​ഹ​ദ് അ​ൽ ഒ​തൈ​ബി. രാ​ജ്യം വേ​ന​ല്‍ കാ​ല​ത്തേ​ക്ക് ക​ട​ക്കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് പൊ​ടി​ക്കാ​റ്റ്.

ഇ​തി​നൊ​പ്പം ചാ​റ്റ​ല്‍മ​ഴ​ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച മു​ത​ല്‍ രാ​ജ്യം കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്‍റെ പ്ര​ത്യേ​ക ഘ​ട്ട​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൊ​ടി​പ​ട​ലം ഉ​യ​ര്‍ത്തി​വി​ടു​ന്ന ശ​ക്ത​മാ​യ തെ​ക്കു​കി​ഴ​ക്ക​ന്‍ കാ​റ്റാ​ണ് കാ​ലാ​വ​സ്ഥ മാ​റ്റ​ത്തി​ന്‍റെ പ്ര​ധാ​ന അ​ട​യാ​ളം.

തി​ങ്ക​ൾ മു​ത​ൽ ബു​ധ​നാ​ഴ്ച വരെ ഇ​ട​ക്കി​ടെ മ​ഴ​യും പൊ​ടി​ക്കാ​റ്റും ഉ​ണ്ടാ​കും. ചി​ല നേ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ൽ 10 മു​ത​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ലാ​യി​രി​ക്കും കാ​റ്റ് അ​ടി​ക്കു​ക.ബു​ധ​നാ​ഴ്ച​യോ​ടെ ശൈ​ത്യ​കാ​ലം അ​വ​സാ​നി​ക്കു​മെ​ന്നും വ​സ​ന്ത​കാ​ലം ആ​രം​ഭി​ക്കു​മെ​ന്നും അ​ൽ ഉ​ജൈ​രി സ​യ​ന്റി​ഫി​ക് സെ​ന്റ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

ഇ​തോ​ടൊ​പ്പം അ​ന്ത​രീ​ക്ഷ ഊ​ഷ്മാ​വ് ഉ​യ​ർ​ന്ന് ചൂ​ട് കൂ​ടും. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ അ​ന്ത​രീ​ക്ഷ താ​പ​നി​ല 32 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ ഉ​യ​രാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് പ​ക​ൽ​സ​മ​യ​ത്ത് സാ​മാ​ന്യ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101670/dust-storm-likely-in-kuwait-in-coming-days)