---
title: "കുവൈത്തിൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ല്‍ 32 ശ​ത​മാ​ന​വും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ; പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളി​ല്‍ കൂ​ടു​ത​ലും ഇ​ന്ത്യ​ക്കാ​ർ "
english_title: "32 percent of foreign workers in Kuwait are domestic workers."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101673/32-percent-of-foreign-workers-in-kuwait-are-domestic-workers"
published_at: "2023-03-06T23:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64062ab3b85e9_home_srvent.jpg"
keywords: []
---

# കുവൈത്തിൽ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ല്‍ 32 ശ​ത​മാ​ന​വും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ; പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളി​ല്‍ കൂ​ടു​ത​ലും ഇ​ന്ത്യ​ക്കാ​ർ 

> **Lead Summary:** **കുവൈത്ത് സിറ്റി:** രാ​ജ്യ​ത്തെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ല്‍ 32 ശ​ത​മാ​ന​വും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ. രാ​ജ്യ​ത്ത് ആ​കെ​യു​ള്ള 21.7 ല​ക്ഷം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഏ​ഴു ല​ക്ഷ​ത്തോ​ളം ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളാ​ണ്.

## Article Content

**കുവൈത്ത് സിറ്റി:** രാ​ജ്യ​ത്തെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ല്‍ 32 ശ​ത​മാ​ന​വും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ. രാ​ജ്യ​ത്ത് ആ​കെ​യു​ള്ള 21.7 ല​ക്ഷം വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഏ​ഴു ല​ക്ഷ​ത്തോ​ളം ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളാ​ണ്.

പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ന്റെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് സ​ര്‍ക്കാ​ര്‍ - പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 1.14 ല​ക്ഷം പ്ര​വാ​സി​ക​ൾ ജോ​ലി ചെ​യ്യു​ന്നു.

പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളി​ല്‍ ഇ​ന്ത്യ​ക്കാ​രാ​ണ് കൂ​ടു​ത​ല്‍. തൊ​ട്ടു​പി​റ​കി​ല്‍ ഈ​ജി​പ്ത് പൗ​ര​ന്മാ​രാ​ണ്. ആ​രോ​ഗ്യ മേ​ഖ​ല​യി​ല്‍ 24,355 വി​ദേ​ശി​ക​ൾ തൊ​ഴി​ല്‍ ചെ​യ്യു​ന്നു.

റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ 137,641 പ്ര​വാ​സി​ക​ളും നി​ർ​മാ​ണ മേ​ഖ​ല​യി​ല്‍ 298,295 പ്ര​വാ​സി​ക​ളും റ​സ്റ്റാ​റ​ന്റ്, ഹോ​ട്ട​ല്‍ മേ​ഖ​ല​യി​ല്‍ 1,08,469 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളും ജോ​ലി ചെ​യ്യു​ന്ന​താ​യും പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ന്‍റെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

തൊ​ഴി​ൽ​ര​ഹി​ത​രാ​യ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം 3367 ആ​ണെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി.അ​തേ​സ​മ​യം, സ​ര്‍ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​വി​ല്‍ സ​ര്‍വി​സ് ക​മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നി​ര​വ​ധി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്.

വി​ദേ​ശി​ക​ളു​ടെ തൊ​ഴി​ല്‍ ക​രാ​റു​ക​ള്‍ക്ക് സി​വി​ല്‍ സ​ര്‍വി​സ് ക​മീ​ഷ​ന്‍റെ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ ഇ​ല്ലാ​തെ തൊ​ഴി​ല്‍ ക​രാ​റു​ക​ള്‍ക്ക് അം​ഗീ​കാ​രം ന​ല്‍കി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101673/32-percent-of-foreign-workers-in-kuwait-are-domestic-workers)