---
title: "ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​സ്മ​ര​ണം"
english_title: "Remembering Hyderli Shihab"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101709/remembering-hyderli-shihab"
published_at: "2023-03-07T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406c3c16199d_oman.jpg"
keywords: []
---

# ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​സ്മ​ര​ണം

> **Lead Summary:** ** മ​സ്‌​ക​ത്ത്**: അ​ല്‍ ഖു​വൈ​ര്‍ കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

## Article Content

** മ​സ്‌​ക​ത്ത്**: അ​ല്‍ ഖു​വൈ​ര്‍ കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

മു​സ്‌​ലിം ലീ​ഗ് വി​ഭാ​വ​നം ചെ​യ്യു​ന്ന രാ​ഷ്ട്രീ​യം രാ​ജ്യ​ന​ന്മ​യു​ടെ വി​ളം​ബ​ര​മാ​ണെ​ന്ന് കേ​ര​ള​സം​സ്ഥാ​ന മു​സ്​​ലീം യൂ​ത്ത് ലീ​ഗ് മു​ന്‍ ഉ​പാ​ധ്യ​ക്ഷ​ന്‍ അ​ബ്ദു​സ്സ​മ​ദ് പൂ​ക്കാ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള പാ​ണ​ക്കാ​ട് കു​ടും​ബം സ​മു​ദാ​യ​ത്തി​ന്റെ സാ​മൂ​ഹി​ക ഉ​ന്ന​മ​ന​ത്തി​ന് ന​ല്‍കി​യ സം​ഭാ​വ​ന​ക​ള്‍ ഏ​റെ മ​ഹ​ത്ത​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​സ്‌​ക​ത്ത് കെ.​എം.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഹീം വ​റ്റ​ലൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ഷാ​ഫി കോ​ട്ട​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​യ്യോ​ളി ന​ഗ​ര​സ​ഭ മു​സ്‌​ലിം ലീ​ഗ് പ്ര​സി​ഡ​ന്റ് സ​ദ​ഖ​ത്തു​ല്ല കോ​ട്ട​ക്ക​ല്‍, ബി.​എ​സ്. ഷാ​ജ​ഹാ​ന്‍, കെ.​പി. അ​ബ്ദു​ല്‍ ക​രീം, റി​യാ​സ് വ​ട​ക​ര, ഫി​റോ​സ് ഹ​സ്സ​ന്‍, സ​മ​ദ് മ​ച്ചി​യ​ത്, ഹാ​ഷിം പാ​റാ​ട്, റി​യാ​സ്, നി​ഷാ​ദ് മ​ല്ല​പ്പ​ള്ളി, ഷ​മീ​ര്‍ ആ​ലു​വ, ക​ബീ​ര്‍, മൊ​യ്ദു​ട്ടി, ബ​ഷീ​ര്‍, യൂ​സു​ഫ് ബ​ദ​ര്‍ അ​ല്‍ സ​മ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സെ​ക്ര​ട്ട​റി വാ​ഹി​ദ് മാ​ള സ്വാ​ഗ​ത​വും ഹ​ബീ​ബ് പാ​ണ​ക്കാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101709/remembering-hyderli-shihab)