---
title: "നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ വാ​ദി അ​ല്‍ ഖ​നൂ​ത്ത് റോ​ഡ് തുറന്നു "
english_title: "Wadi Al Khanoot Road completed and opened"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/101726/wadi-al-khanoot-road-completed-and-opened"
published_at: "2023-03-07T10:58:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406cc873a279_VADI_AL_KHANOOTH_ROAD.jpg"
keywords: []
---

# നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ വാ​ദി അ​ല്‍ ഖ​നൂ​ത്ത് റോ​ഡ് തുറന്നു 

> **Lead Summary:** **മ​സ്ക​ത്ത്​:** ഖാ​ബൂ​റ വി​ലാ​യ​ത്തി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ വാ​ദി അ​ല്‍ ഖ​നൂ​ത്ത് റോ​ഡ് യാ​ത്ര​ക്കാ​യി നാ​ടി​ന്​ സ​മ​ർ​പ്പി​ച്ചു.

## Article Content

**മ​സ്ക​ത്ത്​:** ഖാ​ബൂ​റ വി​ലാ​യ​ത്തി​ല്‍ നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​യ വാ​ദി അ​ല്‍ ഖ​നൂ​ത്ത് റോ​ഡ് യാ​ത്ര​ക്കാ​യി നാ​ടി​ന്​ സ​മ​ർ​പ്പി​ച്ചു.

വ​ട​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ലെ വാ​ദി അ​ല്‍ സ​ര്‍മി​യെ​യും അ​ല്‍ ഖ​നൂ​ത്ത് പ​ട്ട​ണ​ത്തെ​യും ബ​ന്ധി​പ്പി​ക്കു​ന്ന 7.5 കി​ലോ​മീ​റ്റ​ര്‍ റോ​ഡാ​ണ്​ ഗ​താ​ഗ​ത, വി​നി​മ​യ, വി​വ​ര​സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ ദി​വ​സം നാ​ടി​നാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്.

റോ​ഡോ​ര​ത്തോ​ടു​ചേ​ർ​ന്ന്​ ഓ​വു​ചാ​ലു​ക​ളും ഇ​രു വ​ശ​ങ്ങ​ളി​ലേ​ക്കു​മു​ള്ള റോ​ഡു​ക​ള്‍ക്കി​ട​യി​ല്‍ ഷൗ​ള്‍ഡ​റു​ക​ളും നി​ര്‍മി​ച്ചി​ട്ടു​ണ്ട്.നി​ര​വ​ധി ഗ്രാ​മ​ങ്ങ​ളെ​യും താ​മ​സ മേ​ഖ​ല​യെ​യും ഉ​ള്‍പ്പെ​ടെ റോ​ഡു​മാ​യി ഇ​ത് ബ​ന്ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

വ​ട​ക്ക​ന്‍ ഗ​വ​ര്‍ണ​റേ​റ്റി​ല്‍ വാ​ണി​ജ്യം, യാ​ത്ര, വ്യ​വ​സാ​യ മേ​ഖ​ല​ക​ള്‍ക്ക് പു​ത്ത​നു​ണ​ർ​വ്​ പ​ക​രു​ന്ന​താ​യി​രി​ക്കും പു​തി​യ പാ​ത.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/101726/wadi-al-khanoot-road-completed-and-opened)